Advertisement

ഒളിക്യാമറ കോഴ വിവാദത്തില്‍ എംകെ രാഘവന്‍ എംപിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി

April 27, 2019
Google News 0 minutes Read

ഒളിക്യാമറ കോഴ വിവാദത്തില്‍ എംകെ രാഘവന്‍ എംപിയുടെ മൊഴി രേഖപ്പെടുത്തി. കോഴിക്കോട് ജില്ലാ കളക്ടറാണ് മൊഴി രേഖപ്പെടുത്തിയത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് മൊഴിയെടുത്തത്. എംകെ. രാഘവന്റെ സെക്രട്ടറി ശ്രീകാന്തിന്റയും മൊഴിയെടുത്തു. ഇന്നലെ കളക്ടറേറ്റില്‍ ഹാജരായി മൊഴി നല്‍കുകയായിരുന്നു. ടിവി9 ഭാരത് വര്‍ഷ് അധികൃതര്‍ക്കും കളക്ടര്‍ നോട്ടിസയച്ചു.

ഹിന്ദി ടിവി ചാനല്‍ 9ഭാരത് ആണ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ രാഘവനെതിരായ ഒളിക്യാമറാ ദൃശ്യങ്ങള്‍ പുറത്തു വിടുന്നത്.  കോഴിക്കോട് ഹോട്ടല്‍ തുടങ്ങ്ന്നതുമായി ബന്ധപ്പെട്ട് സിംഗപ്പൂര്‍ കമ്പനിക്ക് സ്ഥലം ഏറ്റെടുത്തു നല്‍കുന്നതിന് അഞ്ച് കോടിരൂപ ആവശ്യപ്പെടുന്നതായിരുന്നു വീഡിയോ ദൃശ്യങ്ങളിലൂടെ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്നാല്‍ എംകെ. രാഘവന്‍ ഇത് നിഷേധിക്കുകയും വീഡിയോ ദൃശ്യങ്ങള്‍ വ്യാജമാണെന്ന് ആരോപിച്ച് പരാതി നല്‍കിയിട്ടുമുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here