‘വന്ദേ മാതരം പാടാൻ അറിയാത്തവരെ പാകിസ്ഥാനിലേക്ക് അയക്കും’ : ബിജെപി നേതാവ് സുരേന്ദ്ര സിംഗ്

വന്ദേ മാതരം പാടാൻ അറിയാത്തവരെ പാകിസ്ഥാനിലേക്ക് അയക്കുമെന്ന് ബിജെപി നേതാവ് സുരേന്ദ്ര സിംഗ്.

‘വന്ദേ മാതരം പാടുക എന്നത് ഒരു വികാരമായിരിക്കാം. എന്നാൽ നിങ്ങൾ ഇന്ത്യയിൽ നിൽക്കുമ്പോൾ ഇത് നിർബന്ധമാണ്. അത് സംസ്‌കൃതത്തിലാണ് ഉള്ളത്, വേണമെങ്കിൽ ഉർദുവിലേക്കു തർജമ ചെയ്യാവുന്നതേയള്ളൂ. വന്ദേമാതരം കാണാതെ പഠിക്കാൻ പറ്റാത്തവർക്ക് ഇന്ത്യയിൽ ജീവിക്കാൻ അവകാശമില്ല സുരേന്ദ്ര സിങ് പറഞ്ഞു.

Read Also : റെസ്ലിംഗ് താരം ഗ്രേറ്റ് ഖാലി ബിജെപിക്ക് വേണ്ടി പ്രചാരണത്തിന്

തന്റെ കൈയിലാണ് അധികാരമെങ്കിൽ വന്ദേമാതം പാടാത്തവരെ ഒരാഴ്ച കൊണ്ട് പാകിസ്ഥാനിലേക്ക് അയയ്ക്കുമെന്ന് ബിജെപി എംഎൽഎ പറഞ്ഞു. വന്ദേമാതരത്തിന്റെ കാര്യത്തിൽ പലർക്കും ഇരട്ട നിലപാടാണ് ഉള്ളതെന്ന് സിങ് കുറ്റപ്പെടുത്തി.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More