എറണാകുളത്ത് സ്പ്രിന്റിൽ പഴുതാര; സ്പ്രിന്റ് കുടിച്ച ഓട്ടോ ഡ്രൈവർ ആശുപത്രിയിൽ

ശീതളപാനീയമായ സ്പ്രിന്റിൽ പഴുതാരയെ കണ്ടെത്തി.എറണാകുളം ബോട്ട് ജെട്ടിയിലെ കടയിൽ നിന്നാണ് അജീഷ് എന്ന ഓട്ടോ ഡ്രൈവർക്ക് ഈ ദുരനുഭവം ഉണ്ടായത്.അജീഷ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

പതുകിയിലധികം കുടിച്ച് കഴിഞ്ഞപ്പോഴാണ് ചുവ വ്യത്യാസം അനുഭവപ്പെടുന്നതും കുപ്പിയിൽ പഴുതാര ചത്ത് കിടക്കുന്ന കാര്യം ശ്രദ്ധയിൽപ്പെടുന്നതും.

Read Also : പിറന്നാളാഘോഷത്തിനിടെ പാനീയത്തിൽ മയക്കുമരുന്ന് കലർത്തി യുവതിയെ പീഡിപ്പിച്ചു

ഇതേ തുടർന്ന് അജീഷ് പല തവണ ഛർദ്ദിച്ചു. സംഭവം കടക്കാരന്റെ ശ്രദ്ധയിൽപ്പെടുത്തിയ ശേഷം വീട്ടിൽ പോയി വിശ്രമിച്ചുവെങ്കിലും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

കടക്കാരനും സ്പ്രിന്റിന്റെ വിതരണക്കാരനും ഭക്ഷ്യസുരക്ഷാ വകുപ്പിലും പോലീസിനും അജീഷ് പരാതി നൽകിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top