ഭീകരവാദികളെ നേരിടാന്‍ ഇന്ത്യയുടെ എന്‍എസ്ജി കമാന്‍ഡോകളെ ആവശ്യമില്ലെന്ന് ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് മഹീന്ദ രാജപക്സെ

ശ്രീലങ്കയിലെ ഭീകരവാദ പ്രവര്‍ത്തനങ്ങളെയും ഭീകരവാദികളെയും നോരിടാന്‍
ഇന്ത്യയില്‍ നിന്നുള്ള എന്‍എസ്ജി കമാന്റോകളുടെ ആവശ്യം ഇല്ലെന്ന് ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് മഹേന്ദ്ര രാജപക്‌സെ. എന്നാല്‍ ഇന്ത്യയുടെ സഹായ വാഗ്ദാനത്തിന് നന്ദി ഉണ്ടെന്നും രാജപക്സെ കൂട്ടിച്ചേര്‍ത്തു.
ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് രാജപക്‌സെ ഇക്കാര്യം പറഞ്ഞത്.
മാത്രമല്ല ശ്രീലങ്കന്‍ സൈന്യം ഭീകരവാദത്തെ നേരിടാന്‍ പ്രാപ്തിയുള്ളവരാണെന്നും അവര്‍ക്ക് അതിനുള്ള അധികാരവും സ്വാതന്ത്രവും കൊടുത്താല്‍ മാത്രം മതിയെന്നും രാജപക്‌സെ വ്യക്തമാക്കി.
ശ്രീലങ്കയില്‍ നടന്ന ആക്രമണത്തിനു കാരണം പ്രസിഡന്റ് മൈത്രീപാല സിരിസേനയും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുമാണെന്നും ഇരു കൂട്ടരും രാഷ്ട്രീയം കളിക്കുന്നതിന്റെ ഇടയില്‍ ജനങ്ങളുടെ ജീവനാണ് പകരമായി നല്‍കേണ്ടി വന്നതെന്നും മഹേന്ദ്ര രാജപക്‌സെ ചൂണ്ടിക്കാട്ടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here