Advertisement

വ്യാജ അഡ്മിഷനുണ്ടാക്കി അധ്യാപക നിയമനം നടത്തിയ എയ്ഡഡ് സ്‌കൂളുകൾക്കെതിരെ നടപടി; 24 ഇംപാക്ട്

April 29, 2019
Google News 1 minute Read

വ്യാജഡിവിഷനിലൂടെ നിയമനം നേടിയ എയ്ഡഡ് സ്‌കൂള്‍ അധ്യാപകരെ പിരിച്ചുവിടും. വ്യാജ വിദ്യാര്‍ത്ഥി പ്രവേശനത്തിലൂടെ വ്യാജ ഡിവിഷനുണ്ടാക്കിയതിലും അധ്യാപക നിയമനം നടത്തിയതിലും അന്വേഷണത്തിനും നടപടിക്കും വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിര്‍ദ്ദേശം നല്‍കി. ക്രമക്കേട് നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ചുമതലയുള്ള അഡീഷണല്‍ ഡി.പി.ഐ 24 നോട് വ്യക്തമാക്കി. 24 ഇംപാക്ട്

വിട്ടുവീഴ്ചയില്ലെന്നും സ്‌കൂൾ തുറന്നാൽ പരിശോധന തുടങ്ങുമെന്നും എഡിപിഐ ജെസ്സി ജോസഫ് പറഞ്ഞു. ക്രമക്കേടിനു കൂട്ടുനിന്ന അധ്യാപകർക്കെതിരേയും നടപടിയെടുക്കുമെന്ന് ജെസ്സി ജോസഫ് കൂട്ടിച്ചേർത്തു.

Read Also : അധ്യാപക നിയമനത്തിൽ ക്രമക്കേട്; വ്യാജരേഖ ചമച്ച് 40 അധിക ഡിവിഷനുകൾ ഉണ്ടാക്കി കോടികൾ കോഴ വാങ്ങി; 24 എക്‌സ്‌ക്ലൂസീവ്

തെക്കന്‍ ജില്ലകളിലെ 20 സ്‌കൂളുകളില്‍ 40 വ്യാജ ഡിവിഷനുകളുണ്ടാക്കി 61 അധ്യാപക നിയമനം നടത്തിയതു 24 ആണ് പുറത്തുവിട്ടത്. സൂപ്പര്‍ചെക്ക് സെല്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് ക്രമക്കേട് കണ്ടെത്തിയത്. തുടര്‍ന്നാണ് ഇതില്‍ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിര്‍ദ്ദേശം നല്‍കിയത്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ചുമതലയുള്ള അഡീഷണല്‍ ഡി.പി.ഐയ്ക്കാണ് നിര്‍ദ്ദേശം നല്‍കിയത്. ക്രമക്കേട് നടത്തിയ എല്ലാ സ്‌കൂളുകള്‍ക്കെതിരേയും അധ്യാപക നിയമനം നേടിയവര്‍ക്കെതിരേയും നടപടിയെടുക്കുമെന്ന് അഡീഷണല്‍ ഡി.പി.ഐ ജെസ്സി ജോസഫ് 24നോട് പറഞ്ഞു.

Read Also : എയ്ഡഡ് സ്‌കൂളുകൾ കുട്ടികളുടെ പേരിൽ വ്യാജ അഡ്മിഷനുണ്ടാക്കാൻ ഉപയോഗിച്ചത് മധ്യവയസ്‌കരുടേയും അന്യസംസ്ഥാനത്തുള്ളവരുടേയും ആധാർ കാർഡ്; 24 എക്‌സ്‌ക്ലൂസീവ്

മധ്യവേനല്‍ അവധി കഴിഞ്ഞ് സ്‌കൂള്‍ തുറന്നാല്‍ ഇതിനുള്ള പരിശോധന തുടങ്ങും. ഇക്കാര്യത്തില്‍ കാലതമാസമുണ്ടാകില്ല. നിയമപ്രകാരമുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കാനുള്ള സമയം മാത്രമേ വേണ്ടി വരികയുള്ളൂ.

കുട്ടികളുടെ പേരില്‍ ഭക്ഷണത്തിനും പുസ്തകങ്ങള്‍ക്കും ഫീസിനുമായി ചെലവഴിച്ച തുകയും ക്രമക്കേടിലൂടെ നിയമനം നേടിയ അധ്യാപകര്‍ക്ക് നല്‍കിയ ശമ്പളവും കുറ്റക്കാരില്‍ നിന്നും തിരികെപ്പിടിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here