രമ്യ ഹരിദാസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു

ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച രമ്യാ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. ആലത്തൂരിൽ പ്രവർത്തനം കേന്ദ്രീകരിക്കാൻ കോൺഗ്രസ് നേതൃത്വം നിർദേശിച്ചതിനെ തുടർന്നാണ് രാജി. രാജിക്ക് കോണ്‍ഗ്രസ് നേതൃത്വം അംഗീകാരം നല്‍കിയിരുന്നു.
ആലത്തൂരില്‍ വിജയിച്ചാല്‍ ബ്ലോക്ക് മെമ്പര്‍ സ്ഥാനം തന്നെ രാജിവയ്ക്കേണ്ടി വരും. ഇത് 19 അംഗങ്ങളില്‍ 10 പേരുടെ പിന്തുണയിൽ ബ്ലോക്ക് ഭരിക്കുന്ന യുഡിഎഫിന്റെ ഭൂരിപക്ഷം കുറയ്ക്കാനിടയാക്കും. നറുക്കെടുപ്പിലേക്ക് പോയാല്‍ ചിലപ്പോള്‍ യുഡിഎഫിന് പ്രസിഡന്റ് പദവി നഷ്ടപ്പെട്ടേക്കാം. അക്കാര്യം മുന്നിൽ കണ്ടാണ് പാർട്ടി തീരുമാനം എടുത്തത്.
ചെത്തുകടവ് വാര്‍ഡ് അംഗമായ കോണ്‍ഗ്രസിലെ വിജി മുപ്രമ്മൽ രമ്യക്ക് പകരം പ്രസിഡന്റ് ആയേക്കുമെന്നാണ് കരുതുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here