നിരോധനത്തിനു ശേഷം ടിക്‌ടോക്ക് പ്ലേ സ്റ്റോറിൽ തിരികെയെത്തി

നിരോധനത്തിനു ശേഷം ജനപ്രിയ ആപ്ലിക്കേഷൻ ടിക്‌ടോക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ തിരികെയെത്തി. ടിക്‌ടോക്ക് അധികൃതർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പ്ലേ സ്റ്റോറിനൊപ്പം ആപ്പ് സ്റ്റോറിലും ടിക്‌ടോക്ക് തിരികെയെത്തിയെന്നാണ് സൂചന.

നേരത്തെ നിരോധനം നീക്കി ദിവസങ്ങൾ കഴിഞ്ഞിട്ടും ടിക്‌ടോക്ക് പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും തിരികെ എത്തിയിരുന്നില്ല. എന്നാൽ ഇന്നു മുതൽ ആപ്ലിക്കേഷൻ രണ്ട് മാർക്കറ്റുകളിൽ നിന്നും ഡൗൺലോഡ് ചെയ്യാനാവുമെന്ന് ടിക്‌ടോക്ക് അധികൃതർ അറിയിച്ചു.

നേരത്തെ ആപ്പിലൂടെ പ്രചരിക്കുന്ന അശ്ലീല വീഡിയോകള്‍ തടയും എന്ന വ്യവസ്ഥയിലാണ് സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് കേസില്‍ വാദം കേട്ട ജസ്റ്റിസ് എന്‍. കിരുബാകരന്‍, ജസ്റ്റിസ് എസ്.എസ്. സുന്ദര്‍ എന്നിവരടങ്ങുന്ന ബെഞ്ച് നിരോധനം പിന്‍വലിച്ചത്.

മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് ടിക് ടോക്ക് ഉടമ ബൈറ്റ് ഡാന്‍സ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കര്‍ശന ഉപാധിയോടെയാണ് ടിക്ക് ടോക്കിനു മേലുള്ള നിരോധനം സുപ്രീം കോടതി നീക്കം ചെയ്തത്. കോടതി വ്യവസ്ഥ ലംഘിച്ച് ഏതെങ്കിലും ഉള്ളടക്കം ടിക് ടോക്കില്‍ പ്രത്യക്ഷപ്പെട്ടാല്‍ അത് കോടതി അലക്ഷ്യമാവുമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More