Advertisement

കെന്നത്ത് ചുഴലിക്കാറ്റ്; മരണസംഖ്യ 38 ആയി

April 30, 2019
Google News 1 minute Read

ആഫ്രിക്കയിലെ മൊസാമ്പിക്കിൽ ഉണ്ടായ കെന്നത് ചുഴലിക്കാറ്റിൽ മരണ സംഖ്യ 38ആയി. കനത്ത മഴയെയും, ചൂഴിലിക്കാറ്റിനെയും തുടർന്ന് ലക്ഷക്കണക്കിനാളുകളെ സുരക്ഷാകേന്ദ്രങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചു. കടുത്ത ജാഗ്രത നിർദേശമാണ് കാലാവസ്ഥാ നീരിക്ഷ കേന്ദ്രം നൽകിയിരിക്കുന്നത്.

ആറ് ആഴ്‍ച്ചകള്‍ക്കിടെ ഉണ്ടാകുന്ന രണ്ടാമത്തെ ഗുരുതരമായ പ്രകൃതിക്ഷോഭമാണ് മൊസാമ്പിക് നേരിടുന്നത്. ശക്തമായ മഴയെതുടർന്ന് 1,60,000 പേരെ വിവിധ ഇടങ്ങളിലായി മാറ്റി പാർപ്പിച്ചു. 35,000 വീടുകൾ പൂർണ്ണമായും തകർന്നു. വരുംദിവസങ്ങളിലും മഴ കുറയാന്‍ സാധ്യതയില്ലെന്നാണ് കാലാവസ്ഥ റിപ്പോർട്ടുകൾ . 220 കിലോ മീറ്റർ വേഗതയിലാണ് കാറ്റു വിശുന്നത്.

Read Also : ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്തേക്ക്; ജാഗ്രതാ നിർദേശം തുടരുന്നു

മൊസാമ്പിക്കിലെ നദികളെല്ലാം കര കവിഞ്ഞു ഒഴുകി. കടുത്ത ഭക്ഷ്യ ക്ഷാമമാണ് നിലവിൽ ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളിലെ ജനങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളി. റോഡുകള്‍ തകർന്നതോടെ ദുരികബാധിത പ്രദേശങ്ങളില്‍ ഭക്ഷണമെത്തിക്കാനും അധികൃതർക്ക് കഴിയുന്നില്ല. പെമ്പ നഗരത്തെയാണ് പ്രളയം ഏറ്റവും കൂടുൽ ബാധിച്ചത്. ഒരു സീസണില്‍ തന്നെ രണ്ട് ചുഴലിക്കാറ്റുകള്‍ ഒരാഫ്രിക്കന്‍ രാജ്യത്തെ ബാധിക്കുന്നത് ചരിത്രത്തില്‍ തന്നെ ആദ്യമാണ്. എന്നാൽ ഇത്, കാലാവസ്ഥ വ്യതിയാനത്തിന്‍റെ സൂചനയാണെന്നാണ് ഗവേഷകര്‍ പറയുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here