Advertisement

വെനസ്വേലയിലെ 3.27 ലക്ഷം കുട്ടികള്‍ കൊളംബിയയില്‍ അഭയാര്‍ഥികള്‍

April 30, 2019
Google News 0 minutes Read

വെനസ്വേലയിലെ 3.27 ലക്ഷം കുട്ടികള്‍ കൊളംബിയയില്‍ അഭയാര്‍ഥികള്‍. ആരോഗ്യ, വിദ്യാഭ്യാസ സംവിധാനങ്ങളുടെ കുറവുമൂലമാണ് വെനസ്വേലയില്‍ നിന്ന് ഇത്രയധുകം കുട്ടികള്‍ അഭയാര്‍ത്ഥികളായും കുടിയേറ്റക്കാരുമായും കൊളംബിയയില്‍ കഴിയുന്നത്.
യുനിസെഫാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തു വിട്ടിട്ടുള്ളത്.

ലോകത്താകമാനം കുടിയേറ്റക്കാര്‍ക്ക് നേരെയുള്ള പ്രക്ഷോഭം ആഞ്ഞടിച്ചപ്പോള്‍ ലോകത്തിനു മുന്നില്‍ മാതൃകയായി കൊളംബിയ തങ്ങളുടെ രാജ്യത്തിന്റെ വാതില്‍ തുറന്നിട്ടു വെനസ്വേലയിലെ ആകെയുള്ള അന്തരീക്ഷം മോശമായതിനെത്തുടര്‍ന്ന് 37 ലക്ഷം പേര്‍ ബ്രസീല്‍, കൊളംബിയ, ഇക്വഡോര്‍, പെറു തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറ്റക്കാരായി എത്തിയത്. ഐക്യരാോഷ്ട്രസഭയുടെ കണക്കനുസരിച്ച് ഇതില്‍ 12 ലക്ഷം പേര്‍ കൊളംബിയയില്‍ നിന്നുള്ളവരാണ്.

വെനസ്വേലയിലെ രാഷ്ട്രീയാന്തരീക്ഷം മോശമാകാന്‍ കാരണം ഭീകരാക്രമണവും അമേരിക്കയുടെ വിധ്വംസക പ്രവര്‍ത്തനങ്ങളുമാണെന്ന് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോ പറയുന്നു. എന്നാല്‍ വെനസ്വേലെയില്‍ നിന്നുള്ള കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസമാണ് കൊളംബിയയില്‍ ലഭിക്കുന്നത്. നിലവില്‍ 1.30 ലക്ഷം കുട്ടികള്‍ക്കാണ് കൊളംബിയയില്‍ നിന്നും സൗജന്യ വിദ്യാഭ്യാസം ലഭിക്കുന്നത്. മാത്രമല്ല, അതിര്‍ത്തി പ്രദേശമായി കക്കട്ടയിലുള്ള 3000 കൂട്ടികളും സ്‌കൂളുകളില്‍ പോകുന്നുണ്ടെന്നും യുനിസെഫിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here