‘നീ മുകിലോ. പുതുമഴ മണിയോ’; ഉയരെയിലെ ഗാനം ഒരുമിച്ചാലപിച്ച് സിതാരയും മകളും; വീഡിയോ വൈറൽ

ഗായിക സിതാര കൃഷ്ണമൂർത്തിയും മകളും ഒരുമിച്ച് പാട്ട് പാടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. നടി പാർവതി തിരുവോത്ത് കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന ഉയരെ എന്ന ചിത്രത്തിലെ ഗാനമാണ് ഇരുവരും ഒരുമിച്ച് പാടുന്നത്. ഈ വീഡിയോയാണ് വൈറലായിരിക്കുന്നത്.

ഉയരെ എന്നത് സുന്ദരമായ ഒരു കലാ സൃഷ്ടിയാണെന്നും ഓൺസ്‌ക്രീനിലും ഓഫ്‌സ്‌ക്രീനിലും പാർവതി മികച്ചതാണെന്നും പാർവ്വതി വീഡിയോയ്ക്ക് ഒപ്പം കുറിക്കുന്നു. ിതിന് പുറമെ സിദ്ദീഖ്, ടൊവിനോ, ആസിഫ് അലി, അനാർക്കലി എന്നിവരെല്ലാം മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചതെന്നും സിതാര കുറിച്ചു.

ചിത്രത്തിന്റെ തിരക്കഥാകൃത്തായ ബോബി-സഞ്ജയ്, ബിജിഎം ചെയ്ത ഗോപി സുന്ദർ, എന്നിവരെ കുറിച്ചും സിതാര പോസ്റ്റിൽ പരാമർശിക്കുന്നുണ്ട്. ചിത്രത്തിന്റെ നിർമ്മതാക്കളായ ഷെനുഗ, ഷെർഗ, ഷെഗ്ന എന്നിവരെ ആശംസിച്ചുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

സിതാരയ്‌ക്കൊപ്പം വളരെ നന്നായി തന്നെ മകളും പാടുന്നുണ്ട്. ഇതോടെ സിതാരയെക്കാൾ ആരാധകരായി കുഞ്ഞ് സിതാരയ്‌ക്കെന്നാണ് കമന്റുകൾ സൂചിപ്പിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top