ഓട്ടോ ഡ്രൈവറായ പിതാവിന്റെ ചിത്രം പോസ്റ്റ് ചെയ്ത് ആന്റണി വർഗീസിന്റെ തൊഴിലാളി ദിനാശംസ

ഓട്ടോ ഡ്രൈവറായ തൻ്റെ പിതാവിൻ്റെ ചിത്രം പോസ്റ്റ് ചെയ്ത് നടൻ ആൻ്റണി വർഗീസിൻ്റെ തൊഴിലാളി ദിനാശംസ. കാവൽ മാലാഖ എന്ന തൻ്റെ ഓട്ടോയ്ക്ക് മുന്നിൽ നിൽക്കുന്ന അച്ഛൻ്റെ ചിത്രത്തോടൊപ്പമായിരുന്നു ആൻ്റണി ആശംസയർപ്പിച്ചത്.
“തൊഴിലാളിദിനാശംസകൾ…. അപ്പനാണ്, ഉച്ചക്ക് ഓട്ടം കഴിഞ്ഞു ചോറുണ്ണാൻ വന്നപ്പോൾ നിർബന്ധിപ്പിച്ചു ക്യാമറയ്ക്ക് മുന്നിൽ പിടിച്ചു നിർത്തിയതാ….”- ചിത്രത്തിനൊപ്പം ആൻ്റണി വർഗീസ് കുറിച്ചു. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയായിരുന്നു ആൻ്റണി വർഗീസിൻ്റെ സിനിമാ പ്രവേശം. തുടർന്ന് സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിലും ശ്രദ്ധേയമായ അഭിനയം കാഴ്ച വെച്ച ആൻ്റണി ലിജോ ജോസിൻ്റെ അടുത്ത സിനിമ ജല്ലിക്കെട്ടിലും അഭിനയിക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here