Advertisement

കല്ല്യാശേരിയിലെ കള്ളവോട്ട്; ഫായിസും ആഷിഖും നാളെ ഹാജരാകണമെന്ന് കളക്ടർ

May 1, 2019
Google News 1 minute Read

കല്ല്യാശേരിയിലെ കള്ളവോട്ട് ആരോപണവുമായി ബന്ധപ്പെട്ട് ഫായിസ്, ആഷിഖ് എന്നിവരോട് നാളെ ഹാജരാകാൻ കാസർകോട് ജില്ലാ കളക്ടർ ആവശ്യപ്പെട്ടു. ആഷിഖും ഫായിസും 2 തവണ വോട്ട് ചെയ്തതായി  ദൃശ്യങ്ങളിലുണ്ടെന്നും ഇതേ തുടർന്നാണ് നാളെ കളക്ടറേറ്റിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നതെന്നും കളക്ടർ അറിയിച്ചു. നാളെ ഉച്ചയ്ക്ക് 2 മണിക്ക് ഹാജരാകാനാണ് ഇരുവരോടും ആവശ്യപ്പെട്ടിരിക്കുന്നത്. ഇവരിൽ നിന്നും വിശദീകരണം തേടിയ ശേഷം തുടർ നടപടികളിലേക്ക് നീങ്ങുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അധികൃതർ നൽകുന്ന വിവരം.

Read Also; കല്യാശേരിയിൽ രണ്ടിടങ്ങളിൽ ലീഗിന്റെ കള്ളവോട്ട്; ദൃശ്യങ്ങൾ 24 ന്

കല്ല്യാശേരിയിൽ രണ്ടിടത്ത് മുസ്ലീം ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. 69-ാം നമ്പർ ബൂത്തിലെ 381 -ാം നമ്പർ വോട്ടറായ ഫായിസ് 70 -ാം നമ്പർ ബൂത്തിലും വോട്ട് രേഖപ്പെടുത്തുന്നതായി ബൂത്തിലെ സിസിടിവി ക്യാമറ ദൃശ്യങ്ങളിൽ നിന്നാണ് കണ്ടെത്തിയത്. 69-ാം ബൂത്തിലെ വോട്ടറായ ആഷിക്കും മൂന്ന് തവണ ബൂത്തിൽ കയറി വോട്ട് ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇക്കാര്യത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here