Advertisement

ക്രിസും പോളും; ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഡൗൺ സിൻഡ്രോം ദാമ്പത്യത്തിന്റെ 25 വർഷങ്ങൾ

May 1, 2019
Google News 1 minute Read

ഭർത്താവ് മരണപ്പെട്ടതിനെത്തുടർന്ന് ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഡൗൺ സിൻഡ്രോം ദാമ്പത്യം അവസാനിച്ചു. പോൾ ഷാരോൺ- ഡിഫോർജ് ആണ് 25 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് തൻ്റെ പ്രിയ പത്നി ക്രിസ് ഷാരോൺ-ഡിഫോർജിനോട് വിട പറഞ്ഞത്. 56കാരനായ പോൾ അൾഷിമേഴ്സിനു ചികിത്സയിലായിരുന്നു.

1980ലാണ് പോളും ക്രിസും ആദ്യമായി കണ്ടുമുട്ടിയത്. ഭിന്നശേഷിക്കാർക്കുള്ള ഒരു നൃത്ത പരിപാടിക്കിടെയായിരുന്നു അത്. അന്ന് പരസ്പരം ഇഷ്ടപ്പെട്ട ഇരുവരും വർഷങ്ങളോളം പ്രണയിച്ചു. സാധാരണ പ്രണയകഥയിൽ നിന്ന് വ്യത്യസ്തമായി ക്രിസ് ആണ് പോളിനെ പ്രപ്പോസ് ചെയ്തത്. “അവൻ എന്നെ സന്തോഷിപ്പിച്ചു. അവൻ്റെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ ഞാൻ എൻ്റെ ഭാവി കണ്ടു. അപ്പോഴാണ് ഞാനവനെ പ്രപ്പോസ് ചെയ്തത്. അവൻ സമ്മതിച്ചു.”- പിൽക്കാലത്ത് ക്രിസ് പറഞ്ഞു.

പക്ഷേ, വിവാഹം കഴിക്കാൻ അവർക്ക് മറ്റു പല കടമ്പകളും കടക്കേണ്ടിയിരുന്നു. ഇരുവർക്കും ഡൗൺ സിൻഡ്രോം ഉള്ളതു കൊണ്ട് തന്നെ വിവാഹം എന്തെന്ന് ഇരുവരും മനസ്സിലാക്കിയിട്ടുണ്ടെന്ന് അധികാരികൾക്ക് ഉറപ്പ് വേണ്ടിയിരുന്നു. ഒപ്പം ലൈംഗികതയെപ്പറ്റി ഇരുവർക്കും കൃത്യമായ അവബോധമുണ്ടെന്നും അധികൃതർക്ക് മനസ്സിലാക്കേണ്ടിയിരുന്നു. എൻഗേജ്മെൻ്റിന് അഞ്ചു വർഷങ്ങൾക്കു ശേഷം, 1993ൽ ഇരുവർക്കും വിവാഹത്തിനുള്ള അനുമതി ലഭിച്ചു. സാധാരണ വിവാഹങ്ങളിൽ നിന്ന് വ്യത്യസ്തമായി അവർ ഭാര്യയുടെ പേര് ആദ്യ സർനേം ആയി സ്വീകരിച്ചു.

വിവാഹത്തെ സംശയിച്ചവർക്ക് മറുപടിയായി പരസ്പരം പ്രണയിച്ച് അവർ ജീവിച്ചു. രണ്ട് പേരും ജോലി ചെയ്തിരുന്നു. ഇരുവരും പരസ്പരം താങ്ങായി. പരസ്പര പൂരകങ്ങളായി. കാൽ നൂറ്റാണ്ടിനു ശേഷം പോൾ വേർപിരിഞ്ഞതും പ്രണയം കൊണ്ട് തന്നെയാണ് ക്രിസ് നേരിട്ടത്. അവൾ ചിത്രശലഭത്തിൻ്റെ ഒരു പടം വരച്ചു. അവളുടെ കട്ടിലിനോട് ചേർന്നുള്ള ചുവരിൽ ആ ചിത്രശലഭം പറ്റിക്കിടന്നു. “പോൾ ആകാശത്ത് പറക്കുകയാണ്. അവൻ സ്വതന്ത്ര്യനായിരിക്കുന്നു”- ക്രിസ് അപ്പോഴും പ്രണയിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here