ഐഎസ്ആര്‍ഒ ചാരക്കേസ്; നമ്പി നാരായണനെ കേസില്‍ കുടുക്കിയ അന്വേഷണ ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കുന്ന സമിതിയെ ജസ്റ്റിസ് ഡി കെ ജെയിന്‍ തന്നെ നയിക്കും

ഐ എസ് ആര്‍ ഓ ചാരക്കേസില്‍ നമ്പി നാരായണനെ കേസില്‍ കുടുക്കിയതില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കുന്ന സമിതിയെ ജസ്റ്റിസ് ഡി കെ ജെയിന്‍ തുടര്‍ന്നും നയിക്കും. കേന്ദ്ര സര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനമറിയിച്ചിരിക്കുന്നത്.

ജസ്റ്റിസ് ജെയിന്‍ തുടരാന്‍ സമ്മതം അറിയിച്ചതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. ജസ്റ്റിസ് ജെയിനുമായി താന്‍ വ്യക്തിപരം ആയി വിഷയം സംസാരിച്ചതായി തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ബിസിസി ഐ ഓംബുഡ്‌സ്മാനായി നിയമിക്കപ്പെട്ടതിനെ തുടര്‍ന്ന് ഐഎസ്ആര്‍ഓ കേസ് അന്വേഷിക്കുന്ന സമിതിക്ക് നേതൃത്വം നല്‍കുന്ന ബുദ്ധിമുട്ട് ജസ്റ്റിസ് ജയിന്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.സമിതിയില്‍ തുടരും എന്ന തീരുമാനം ജസ്റ്റിസ് ജയിന്‍ ഔദ്യോഗികമായി അറിയിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. കേസ് അടുത്ത ബുധനാഴ്ച്ച വീണ്ടും പരിഗണിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top