തൃക്കരിപ്പൂർ കള്ളവോട്ട്; സിപിഐഎം പ്രവർത്തകനെതിരെ കേസെടുത്തു

കാസർഗോഡ് ചീമേനിയിൽ കള്ളവോട്ട് ചെയ്‌തെന്ന് കണ്ടെത്തിയ സിപിഐഎം പ്രവർത്തകൻ ശ്യാം കുമാറിനെതിരെ പൊലീസ് കേസെടുത്തു. മുഖ്യ തെരഞെടുപ്പ് ഓഫീസറുടെ നിർദേശ പ്രകാരമാണ് ശ്യാം കുമാറിനെതിരെ ചീമേനി പൊലീസ് കേസെടുത്തത്. തൃക്കരിപ്പൂർ 48 ആം ബൂത്തിൽ ശ്യാം കുമാർ കള്ള വോട്ട് ചെയ്‌തെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
ജന പ്രാതിനിധ്യ നിയമത്തിലെ 171 സി.,ഡി,എഫ് വകുപ്പ് പ്രാകാരം ആൾമാറാട്ടം, മറ്റൊരാളുടെ വോട്ട് അവകാശം തട്ടിയെടുക്കൽ തുടങ്ങിയ വകുപ്പുകൾ ആണ് ചുമത്തിയത്. കഴിഞ ദിവസം തെളിവെടുപ്പിന് ഹാജരാകാത്ത പുതിയങ്ങാടിയിലെ മുസ്ലിം ലീഗ് പ്രവർത്തകൻ അബ്ദുൾ സമദിനെതിരെ ഉടൻ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കും.
അതേസമയം, കണ്ണൂർ പാമ്പുരുത്തിയിൽ ലീഗ് പ്രവർത്തകർ കള്ള വോട്ട് ചെയ്‌തെന്ന ആരോപണത്തിൽ അന്വേഷണം ആരംഭിച്ചു. 166-ാം ബൂത്തിലെ എൽഡിഎഫ് പോളിംഗ് ഏജന്റുമാർ, പോളിംഗ് ഉദ്യോഗസ്ഥർ എന്നിവരിൽ നിന്നും ജില്ലാ കളക്ടർ തെളിവെടുത്തു. ഇത് പരിശോധിച്ച ശേഷമാകും കള്ളവോട്ട് ആരോപണ വിധേയർക്ക് നോട്ടീസ് നൽകുക. ഓപ്പൺ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണിതെന്നും വ്യാജ ആരോപണമെന്നുമാണ് ലീഗിന്റെ വിശദീകരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here