ദീപ നിശാന്തിന്റെ കവിതാ മോഷണം; വിശദീകരണം തേടി പ്രിൻസിപ്പാളിന് യുജിസിയുടെ നോട്ടീസ്

തൃശൂർ കേരള വർമ്മ കോളേജിലെ അധ്യാപിക ദീപ നിശാന്തിന്റെ കവിതാ മോഷണവിവാദവുമായി ബന്ധപ്പെട്ട് വിശദീകരണം തേടി പ്രിൻസിപ്പാളിന് യുജിസിയുടെ നോട്ടീസ്. കലേഷിന്റെ കവിത മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. ഇക്കാര്യത്തിൽ കോളേജ് മാനേജ്‌മെൻറിന്റെ നിലപാട് വ്യക്തമാക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Read Also; കട്ടതാണെന്ന് സിംപിളായിട്ട് പറഞ്ഞാല്‍ പോരേ?’; ദീപാ നിശാന്തിനെ ട്രോളി സോഷ്യല്‍ മീഡിയ
കവിതാ മോഷണത്തിൽ കോളേജ് തലത്തിൽ എന്തെങ്കിലും അന്വേഷണം നടത്തിയിട്ടുണ്ടോയെന്നും ഉണ്ടെങ്കിൽ ആ അന്വേഷണ റിപ്പോർട്ടും സമർപ്പിക്കണമെന്നും നോട്ടീസിൽ യുജിസി ആവശ്യപ്പെട്ടിട്ടുണ്ട്. അധ്യാപികയുടെ സത്യസന്ധതയെ ചോദ്യം ചെയ്തുള്ള പരാതിയിലാണ് യുജിസിയുടെ ഇടപെടൽ. യുവകവി എസ് കലേഷിന്റെ കവിത ദീപ നിശാന്ത് സ്വന്തം പേരിൽ പ്രസിദ്ധീകരിച്ചത് നേരത്തെ വലിയ വിവാദമായിരുന്നു. കവിത തന്റേതല്ലെന്ന് ദീപ നിശാന്ത് തന്നെ ഫേസ്ബുക്കിലൂടെ പിന്നീട് വ്യക്തമാക്കുകയും ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here