Advertisement

തായലാന്റ് കിരീടാവകാശി മഹാവജിറലോങ്കോണിന്റെ സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് പുരോഗമിക്കുന്നു

May 4, 2019
Google News 1 minute Read

തായലാന്റ് കിരീടാവകാശി മഹാവജിറലോങ്കോണിന്റെ സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് പുരോഗമിക്കുന്നു. 69 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തായ്‌ലന്റ് പുതിയ രാജാവിന് അധികാരം കൈമാറുന്ന ചടങ്ങ് നടക്കുന്നത്. ചടങ്ങുകള്‍ രണ്ട് ദിവസം നീണ്ട് നില്‍ക്കും

ശുദ്ധികരണ ക്രീയകളാണ് ആദ്യം നടന്നത്. രാജ്യത്തെ നൂറ് സ്ഥലങ്ങളില്‍ നിന്ന് ശേഖരിച്ച ജലം ഉപയോഗിച്ച് മഹാവജിറലോങ്കോണിനെ(Vajiralongkorn) അഭിഷേകം ചെയ്തു. പിന്നാലെയാണ് കിരീടവും വാളും അടക്കം അഞ്ച് രാജകീയ ചിഹ്നങ്ങള്‍ കൈമാറിയത്.കൊട്ടാരഭിഷേകവും ഇന്ന് നടക്കും.

1950ന് ശേഷം ആദ്യമായാണ് ഒരു സ്ഥാനാരോഹണ ചടങ്ങിന് രാജ്യം സാക്ഷ്യം വഹിക്കുന്നത്. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന ചടങ്ങുകള്‍ക്കൊടുവില്‍ തായലാന്റ് രാജാവായി മഹാവജിറലോങ്കോണ്‍ അധികാരമേല്‍ക്കും.രാമ പത്താമന്‍ എന്നറിയിരിക്കും വജിറലോങ്കോണ്‍ ഇനി അറിയാപ്പെടുക. പിതാവ് ഭൂമിപോല്‍ അതുല്യതേജിന്റെ( Bhumibol Adulyadej)മരണത്തിന് പിന്നാലെയാണ് രാജാവായി രാമാപത്താമാന്‍ അധികാരമേല്‍ക്കുന്നത്. ഭരണഘടനാപ്രകാരമുള്ള രാജവാഴ്ച നിലനില്‍ക്കുന്ന രാജ്യമായ തായ്ലന്‍ഡില്‍ നിയമാനുസൃതമായാണ് 66 കാരനായ മഹാ വജിറലോങ്കോണിനെ രാജാവായി തെരഞ്ഞെടുത്തത്. കിരീടധാരണത്തിനു ദിവസങ്ങള്‍ മാത്രം ശേഷിക്കെ സ്വന്തം അംഗരക്ഷകയെ തന്നെ ജീവിതസഖിയാക്കിയിരുന്നു വജിറലോങ്കോണ്‍.

പഴയ രാജാവിന്റെ ആത്മാവിന്റെ ശാന്തിയ്ക്കായുള്ള പ്രാര്‍ത്ഥനകള്‍ക്ക് ശേഷമാണ് കിരീടധാരണ ചടങ്ങ് ആരംഭിച്ചത്. ഇതിനായി ഭാര്യ സുദിതയ്‌ക്കൊപ്പം ഇന്നലെ എമാര്‍ള്‍ഡ് ബുദ്ധയിലെത്തി ഈ പ്രാര്‍ത്ഥന കര്‍മ്മം പുതിയ രാജാവ് നിര്‍വ്വഹിച്ചു. മഹാരാജാവ് നീണാല്‍ വാഴട്ടെയെന്ന ആര്‍പ്പു വിളികളോടെയാണ് പുതിയ രാജവിനെ ജനം സ്വീകരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here