കൊൽക്കത്തയെ വീഴ്ത്തി മുംബൈ ഒന്നാമതെത്തി; ഹൈദരാബാദ് പ്ലേ ഓഫിൽ
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനോട് ഒമ്പത് വിക്കറ്റിന്റെ വമ്പൻ പരാജയം ഏറ്റുവാങ്ങി കൊൽക്കത്ത പ്ലേ ഓഫ് കാണാതെ മടങ്ങി. കൊൽക്കത്തയെ മറികടന്ന് തുല്യ പോയിന്റുള്ള സൺറൈസേഴ്‌സ് ഹൈദരാബാദ് നെറ്റ് റൺറേറ്റിന്റെ മികവിൽ നാലാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തി. മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്‌സ്, ഡൽഹി ക്യാപിറ്റൽസ് ടീമുകൾ പ്ലേ ഓഫിൽ നേരത്തെ ഇടം പിടിച്ചിരുന്നു.
Here it is the #VIVOIPL Points Table after the league stage.
Onto the Playoffs now ?? pic.twitter.com/FULlVTcOFJ
— IndianPremierLeague (@IPL) May 5, 2019
അവസാന മത്സരത്തിലെ ജയത്തോടെ ചെന്നൈയെ മറികടന്ന് മുംബൈ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. കൊൽക്കത്തയ്ക്ക് വിജയം നിർണായകമായിരുന്ന മത്സരത്തിൽ അവർ ഉയർത്തിയ 134 റൺസെന്ന വിജയലക്ഷ്യം 16.1 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ മുംബൈ അനായാസമായി മറികടക്കുകയായിരുന്നു. രോഹിത് ശർമ്മ 55 റൺസും സൂര്യകുമാർ യാദവ് 46 റൺസുമെടുത്ത് പുറത്താകാതെ നിന്നു. ക്വിന്റൺ ഡി കോക്കിനെ(30) മാത്രമാണ് മുംബൈയ്ക്ക് നഷ്ടപ്പെട്ടത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയെ മുംബൈ ചെറിയ സ്‌കോറിൽ തളയ്ക്കുകയായിരുന്നു. 41 റൺസെടുത്ത ക്രിസ് ലിന്നാണ് കൊൽക്കത്തയുടെ ടോപ് സ്‌കോറർ.റോബിൻ ഉത്തപ്പ 40 റൺസെടുത്തപ്പോൾ ആന്ദ്രെ റസ്സലിന് റണ്ണൊന്നുമെടുക്കാതെ മടങ്ങേണ്ടി വന്നു. മുംബൈയ്ക്ക് വേണ്ടി മലിംഗ മൂന്നും ഹാർദികും ബുംറയും രണ്ടു വീതവും വിക്കറ്റുകൾ വീഴ്ത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here