Advertisement

ഇടുക്കിയിൽ കള്ളവോട്ടില്ല; തെളിയിക്കാൻ വെല്ലുവിളിച്ച് മന്ത്രി എം എം മണി

May 5, 2019
Google News 0 minutes Read

ഇടുക്കിയിൽ കള്ളവോട്ട് നടന്നിട്ടില്ലെന്ന് വൈദ്യുതി മന്ത്രി എം എം മണി. കള്ളവോട്ട് നടന്നു എന്ന ആരോപണം തെറ്റാണ്. തെളിയിക്കാൻ വെല്ലുവിളിക്കുന്നു. ഇടുക്കി ഡിസിസി പ്രസിഡന്റിന് സ്വബോധമില്ലെന്നും എം എം മണി പറഞ്ഞു. വിഷയം നിയമപരമായി പരിശോധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കിയിൽ സിപിഐഎമ്മിനെതിരെ കള്ളവോട്ട് ആരോപണവുമായി ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ രംഗത്തെത്തിയിരുന്നു. രണ്ട് തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച് ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഉടുമ്പൻചോലയിൽ രണ്ട് ബൂത്തുകളിൽ വോട്ട് ചെയ്തുവെന്നായിരുന്നു ആരോപണം. വോട്ടിങിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി യുഡിഎഫ് ജില്ലാ കളക്ടർക്ക് പരാതി നൽകുകയും ചെയ്തിരുന്നു.

ഉടുമ്പൻചോല പഞ്ചായത്തിലെ 66, 69 നമ്പർ ബൂത്തുകളിലാണ് കള്ളവോട്ട് നടന്നതായാണ് യുഡിഎഫ് ആരോപിക്കുന്നത്. രണ്ട് തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് രഞ്ജിത് എന്ന വ്യക്തി രണ്ട് ബൂത്തുകളിലും വോട്ട് ചെയ്തു. തിരച്ചറിയൽ കാർഡ് ഒന്നിൽ രഞ്ജിത്ത് കുമാറെന്നും, മറ്റേതിൽ പി രഞ്ജിത്ത് എന്നുമാണ് പേര് രേഖപ്പെടുത്തിയിട്ടുള്ളത്. ഇയാൾ ഡിവൈഎഫ്‌ഐ പ്രവർത്തകൻ ആണെന്നും, ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് രണ്ട് തിരിച്ചറിയൽ രേഖകൾ ഉണ്ടാക്കിയതെന്നും യുഡിഎഫ് പരാതിയിൽ വ്യക്തമാക്കിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here