Advertisement

കണ്ണൂരിൽ ബോംബ് പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്

May 5, 2019
Google News 0 minutes Read

കണ്ണൂർ തലശ്ശേരിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കാട് വെട്ടിത്തെളിക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്. കോഴിക്കോട് സ്വദേശി മനോജ് എന്ന തൊഴിലാളിക്കാണ് പരിക്കേറ്റത്. പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.

രാവിലെയാണ് തലശ്ശേരി ഇടത്തിലമ്പലത്ത് സ്‌ഫോടനമുണ്ടായത്. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കാടുവെട്ടിത്തെളിക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ഒഴിഞ്ഞ പറമ്പിൽസൂക്ഷിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. കാട് വെട്ടിത്തെളിക്കാൻ ഉപയോഗിക്കുന്ന യന്ത്രം പ്രവർത്തിപ്പിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്.

സ്റ്റീൽ ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് പൊലീസ് പറഞ്ഞു. മനോജിന്റെ രണ്ട് കൈകൾക്കും പരിക്കേറ്റു. തലശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇയാളെ കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് മാറ്റി. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here