വാഹനങ്ങളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ആന്‍ഡ്രോയിഡ് ഓട്ടോമോട്ടീവ് ഓപ്പറേറ്റിങ് സിസ്റ്റവുമായി ഗൂഗിള്‍

വാഹനങ്ങളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ആന്‍ഡ്രോയിഡ് ഓട്ടോമോട്ടീവ് ഓപ്പറേറ്റിങ് സിസ്റ്റവുമായി ഗൂഗിള്‍. വോള്‍വോയുടെ പുതിയ പോള്‍സ്റ്റാര്‍ 2 എന്ന ഇലക്ട്രിക് കാറിലായിരിക്കു ഗൂഗിളിന്റെ ഈ നൂതന സംവിധാനം ആവിഷ്‌കരിക്കുക.
നിലവലിലുള്ള ആന്‍ഡ്രോയിഡ് ഓട്ടോ പോലെ ഡിസ്പ്ലേയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല ആന്‍ഡ്രോയിഡ് ഓട്ടോമോട്ടീവ് ഓഎസ്. ആപ്പുകള്‍, മീഡിയ, കാറിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നിവആന്‍ഡ്രോയിഡ് ഓട്ടോമോട്ടീവ് ഓഎസില്‍ ലഭ്യമായിത്തുടങ്ങും.
ഇതിനു പുറമേ കാറിന്റെ ബാറ്ററി ചാര്‍ജ് ലെവല്‍ അറിയുക, ഡോര്‍ ലോക്കുകള്‍ നിയന്ത്രിക്കുക തുടങ്ങിയ കാര്യങ്ങള്‍ ആന്‍ഡ്രോയിഡ് ഓട്ടോമോട്ടീവ് ഓഎസിലൂടെ ലഭ്യമാകും. ആപ്ലിക്കേഷനുകളില്‍ ഉപയോഗിക്കുന്നതിന്റെ ഭാഗമായി ഡെവലപ്പര്‍മാര്‍ക്ക് പുതിയ ഒഎസ് വിതരണം ചെയ്തിട്ടുണ്ട്. ആന്‍ഡ്രോയിഡ് ഓട്ടോ സുഗമമായി പ്രവര്‍ത്തിക്കണമെങ്കില്‍ ആന്‍ഡ്രോയിഡ് ഫോണുമായി ബന്ധിപ്പിക്കണം എന്ന് മാത്രം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here