Advertisement

പൗരത്വം നല്‍കാമെന്ന് കാനഡ; താൻ ഇന്ത്യയിൽ സന്തുഷ്ടനെന്ന് റഹ്‌മാൻ

May 6, 2019
Google News 1 minute Read

കനേഡിയൻ പൗരത്വം നൽകാമെന്നറിയിച്ച മേയറുടെ വാഗ്ദാനം നിരസിച്ച് സംഗീതഞ്ജൻ എആർ റഹ്‌മാൻ. ഒരു സംഗീത പരിപാടിയുടെ ഭാഗമായി കാനഡയില്‍ എത്തിയപ്പോഴാണ് റഹ്മാന് പൗരത്വം നല്‍കാമെന്ന് കാനഡയിലെ ഒരു മേയര്‍ വാഗ്ദാനം നല്‍കിയിരുന്നത്. എന്നാൽ താൻ ഇന്ത്യയിൽ സന്തുഷ്ടനാണെന്നായിരുന്നു റഹ്‌മാൻ്റെ മറുപടി. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

“നിങ്ങള്‍ എനിക്ക് നല്‍കുന്ന സ്‌നേഹവും കരുതലും എന്‍റെ ഹൃദയത്തെ സ്പര്‍ശിച്ചു, അതിന് ഹൃദയം നിറഞ്ഞ നന്ദി. എന്നാല്‍ ഞാന്‍ ഇന്ത്യയില്‍, തമിഴ്‌നാട്ടില്‍ സ്ഥിരതാമസമാക്കിയ ഒരു വ്യക്തിയാണ്. എന്റെ കുടുംബവും സുഹൃത്തുക്കളും എനിക്ക് വേണ്ടപ്പെട്ടവരുമുള്‍പ്പെടെ എല്ലാവരും അവിടെയാണ് താമസം. അതിനാൽ തന്നെ ഞാന്‍ അവിടെ ജീവിക്കുന്നതിലാണ് കൂടുതൽ സന്തോഷവാനായിരിക്കുന്നത്. നിങ്ങള്‍ എന്നെങ്കിലും ഇന്ത്യ സന്ദര്‍ശിക്കുകയാണെങ്കില്‍ തീര്‍ച്ചയായും എന്റെ കെ.എം മ്യൂസിക് കണ്‍സര്‍വേറ്ററിയില്‍ വരണം. ഇന്ത്യയും കാനഡയും തമ്മില്‍ കലാപരമായ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിലാകാം നമുക്ക് കൂടുതൽ ശ്രദ്ധ”- പോസ്റ്റിലൂടെ റഹ്‌മാൻ മേയർക്ക് മറുപടി നൽകി.

ബോളിവുഡ് താരം അക്ഷയ് കുമാറിന്‍റെ കാഡേഡിയന്‍ പൗരത്വം ഏറെ ചര്‍ച്ചയായിരിക്കുന്ന സമയത്താണ് റഹ്‌മാൻ കനേഡിയൻ പൗരത്വം നിഷേധിച്ചിരിക്കുന്നത്. അതേ സമയം, റഹ്മാനോടുള്ള ആദരസൂചകമായി കനേഡിയന്‍ സര്‍ക്കാര്‍ കാനഡയിലുള്ള ഒരു തെരുവിന് അല്ലാ രഖാ റഹ്മാൻ സ്ട്രീറ്റ് എന്ന് നാമകരണം ചെയ്തിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here