Advertisement

പെരിയ ഇരട്ടക്കൊലപാതകം; സിപിഎം നേതാക്കളുടെ മൊഴിയെടുത്തു

May 6, 2019
Google News 1 minute Read

പെരിയ ഇരട്ടക്കൊലപാതക കേസ്സിൽ ഉദുമ എംഎൽഎ കെ. കുഞ്ഞിരാമൻ ഉൾപ്പടെ നാല് സിപിഎം നേതാക്കളെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്യതു. പ്രതികൾക്ക് ഒളിവിൽ കഴിയാൻ സഹായം ചെയ്തു കൊടുത്തു എന്നതാണ് ഇവർക്കെതിരെയുള്ള ആരോപണം. ഇതിനിടയിൽ കല്യോട്ടും പരിസരപ്രദേശങ്ങളിലും വീണ്ടും അക്രമ സംഭവങ്ങൾ ഉണ്ടായി.

പെരിയ ഇരട്ടക്കൊല കേസിൽ കെ. കുഞ്ഞിരാമൻ എംഎൽഎക്ക് പുറമെ ഉദുമ മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ, ജില്ലാ. സെക്രട്ടറിയേറ്റ് അംഗം മുസ്തഫ, ഉദുമ ഏരിയ സെക്രട്ടറി കെ മണികണ്ഠൻ എന്നിവരെയാണ് ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യതത്. കൃത്യം നിർവ്വഹിച്ചതിനു ശേഷം പ്രതികൾക്ക് ഒളിവിൽ കഴിയാൻ സൗകര്യം ഒരുക്കി എന്നതായിരുന്നു ഇവർക്കെതിരെ ഉയർന്നുവന്ന ആരോപണം.

Read Also : പെരിയ ഇരട്ടക്കൊലപാതകം ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹര്‍ജി

കുഞ്ഞിരാമൻ എംഎൽഎയെ അദ്ദേഹത്തിൻറെ വീട്ടിൽ വെച്ചും മറ്റുള്ളവരെ ക്രൈംബ്രാഞ്ച് ആസ്ഥലത്ത് വെച്ചുമാണ് ചോദ്യം ചെയ്തത്. ജില്ലാ. സെക്രട്ടറിയേറ്റ് അംഗമായ വി പി പി. മുസ്തഫയെ കൊലപാതകം നടക്കുന്നതിന് തൊട്ടുമുമ്പായി കല്യോട്ട് ടൗണിൽ നടത്തിയ കൊലവിളി പ്രസംഗത്തിന്റെ പേരിലാണ് ചോദ്യം ചെയ്തത്.

നേരത്തെ ക്രൈംബ്രാഞ്ച് സംഘം ഹൈക്കോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ ഉദുമ ഏരിയ സെക്രട്ടറി കെ മണികണ്ഠനെതിരെ പരാമർശമുണ്ടായിരുന്നു. ഇതിനിടയിൽ കല്യോട്ടും പരിസരപ്രദേശങ്ങളിലും വീണ്ടും അക്രമ സംഭവങ്ങൾ ഉണ്ടായി .നിരവധി വീടുകൾക്കും ,വാഹനങ്ങൾക്കും നേരെ അക്രമമുണ്ടായി. സംഘർഷ ബാധിത പ്രദേശങ്ങൾ പി കരുണാകരൻ എംപി യുടെ നേതൃത്വത്തിലുള്ള സി.പി.എം സംഘം സന്ദർശനം നടത്തി. പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here