കേരളം ഭീകര പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന മിനി പാക്കിസ്ഥാനാണെന്ന് പി കെ കൃഷ്ണദാസ്

കേരളത്തിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായിട്ടും കോണ്‍ഗ്രസ്സ് – മുസ്ലീം ലീഗ് – സിപിഎം നേതൃത്വത്തിനെതിരെ ആരോപണവുമായി ബിജെപി. കേരളം ഭീകര പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന മിനി പാക്കിസ്ഥാനാണെന്ന് പി കെ കൃഷ്ണദാസ്. ഡല്‍ഹിയിലെ ബി ജെ പി ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ സംസാരിക്കവേയാണ് കൃഷ്ണദാസിന്റെ വിവാദ പ്രസ്ഥാവന.

ആഗോള തലത്തില്‍ ഭരണ-പ്രതിപക്ഷ കക്ഷി ഭേദമന്യേ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഏക രാജ്യം പാക്കിസ്ഥാനാണ് സമാന സാഹചര്യമാണ് കേരളത്തില്‍ നടക്കുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു. മുസ്ലീം ലീഗിന്റെ ഉദ്ദേശ ശുദ്ധിയില്‍ സംശയമുണ്ടെന്നും കൃഷ്ണദാസ് കൂട്ടിചേര്‍ത്തു.

ശ്രീലങ്കയിലെ ഭീകരാക്രമണത്തിന്റെ പശ്ചാലത്തില്‍ കേരളത്തില്‍ നടന്ന അറസ്റ്റുകളെ മുന്‍ നിര്‍ത്തിയായിരുന്നു കൃഷ്ണദാസിന്റെ ആരോപണം. കേരളത്തിലെ കലാലയങ്ങള്‍ ഭീകരവാദികളെ വളര്‍ത്തുന്ന ഇടങ്ങളാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അതേ സമയം നിരവധി സ്‌ഫോടന കേസില്‍ പ്രതിയായ പ്രജ്ഞാ സിംഗ് താക്കൂറിന്റെ ബി ജെ പി സ്ഥാനാര്‍ത്ഥിത്ത്വത്തെ കൃഷ്ണദാസ് ന്യായികരിക്കുകയാണുണ്ടായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top