റാഷിദ് മുതൽ യൂസുഫ് വരെ; വൈറലായി സൺ റൈസേഴ്സ് താരങ്ങളുടെ നോമ്പ് തുറ
സൺ റൈസേഴ്സ് ഹൈദരാബാദ് ടീമംഗങ്ങളുടെ നോമ്പ് തുറ ചിത്രം വൈറലാവുന്നു. പേസർ ഖലീൽ അഹ്മദ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കു വെച്ച ചിത്രമാണ് വൈറലാവുന്നത്. എല്ലാവർക്കും റമദാൻ മുബാറക്ക് എന്ന അടിക്കുറിപ്പോടെയായിരുന്നു ഖലീൽ അഹ്മദിൻ്റെ പോസ്റ്റ്
ഹൈദരാബാദിന്റെ അഫ്ഗാന്‍ താരങ്ങളായ റാഷിദ് ഖാന്‍, മുഹമ്മദ് നബി ഇന്ത്യന്‍ താരങ്ങളായ ഖലീല്‍ അഹമ്മദ്, യൂസഫ് പത്താന്‍ എന്നിവരാണ് ആദ്യ നോമ്പുതുറയ്ക്ക് ഒരുമിച്ച് കൂടിയത്.
നിലവിൽ സൺ റൈസേഴ്സ് ഹൈദരാബാദ് ഐപിഎൽ പ്ലേ ഓഫിൽ കടന്നിട്ടുണ്ട്. ഐപിഎൽ ചരിത്രത്തിൽ 12 പോയിൻ്റ് നേടി പ്ലേ ഓഫിൽ പ്രവേശിക്കുന്ന ആദ്യ ടീമെന്ന റെക്കോർഡും ഹൈദരാബാദ് സ്വന്തമാക്കിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here