ഇന്നത്തെ പ്രധാന വാർത്തകൾ (8/5/2019)

കുന്നത്തുനാട് നിലം നികത്തല്‍ സര്‍ക്കാര്‍ മരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങി. ഇത് സംബന്ധിച്ച് റവന്യൂ സെക്രട്ടിക്ക് റവന്യൂ മന്ത്രി നിര്‍ദ്ദേശം നല്‍കി. മരവിപ്പിക്കല്‍ ഉത്തരവ് ഇന്ന് പുറത്തിറങ്ങും.
ഉത്സവങ്ങൾക്ക് ആനകളെ വിട്ട് നൽകില്ല: ആന ഉടമകളുടെ സംഘടന
ഉത്സവഘോഷങ്ങളിലും പൊതുപരിപാടികളിലും ആനകളെ വിട്ടുനല്കില്ലെന്നു കേരള എലെഫന്റ്‌റ് ഓണേഴ്‌സ് ഫെഡറേഷൻ. മെയ് 11 മുതൽ ഉത്സവങ്ങൾക്ക് ആനകളെ വിട്ട് നൽകേണ്ടെന്നാണ് സംഘടനയുടെ തീരുമാനം. തൃശൂർ പൂരം പ്രതിസന്ധിയിലാക്കുന്നതാണ് തീരുമാനം.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരായി കോൺഗ്രസ് നൽകിയ ഹർജി സുപ്രീംകോടതി തള്ളി
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് നൽകിയ ഹർജി സുപ്രീംകോടതി തീർപ്പാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും എതിരായ പരാതികൾ കൈകാര്യം ചെയ്യുന്നതിൽ ചട്ടവിരുദ്ധമായി ഒന്നിമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്മൂലം പരിഗണിച്ചാണ് തീരുമാനം. ഇപ്പോഴത്തെ ഉത്തരവിൽ പരാതിയുണ്ടെങ്കിൽ വീണ്ടും ഹർജി സമർപ്പിക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്യുന്നത് നിലവാരമില്ലാത്ത മരുന്നുകൾ; 24 എക്‌സ്‌ക്ലൂസിവ്
സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലടക്കം സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്യുന്ന മരുന്നുകളിൽ പലതും നിലവാരമില്ലാത്തവ. കഴിഞ്ഞ നാലു മാസത്തിനിടെ നിലവാരമില്ലെന്ന് തെളിഞ്ഞതിനെ തുടർന്ന് വിതരണം തടഞ്ഞത് 55 ലധികം മരുന്നുകളാണ്. മരുന്ന് വിതരണം തടയാൻ തീരുമാനിക്കുമ്പോഴേക്കും പതിനായിരക്കണക്കിന് രോഗികൾ ഇതു കഴിച്ചു കഴിഞ്ഞിരുന്നു. നാലു മാസത്തിനിടയിൽ ഒരു കമ്പനിയുടെ മാത്രം 12 മരുന്നുകൾ നിലവാരമില്ലാത്തതായി കണ്ടെത്തിയിട്ടുണ്ട്. 24 എക്‌സ്‌ക്ലൂസിവ്.
‘ചൗക്കിദാൻ ചോർ ഹേ’ പരാമർശം; മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി വീണ്ടും സത്യവാങ്മൂലം സമർപ്പിച്ചു
കോടതിയലക്ഷ്യക്കേസിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വീണ്ടും സത്യവാങ്മൂലം സമർപ്പിച്ചു. ചൗക്കിദാൻ ചോർ ഹേ പരാമർശത്തിൽ മാപ്പ് പറഞ്ഞാണ് രാഹുൽ സത്യവാങ്മൂലം സമർപ്പിച്ചത്. രാഹുലിന്റെ സത്യവാങ്മൂലം കോടതി നാളെ പരിഗണിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here