Advertisement

ഛത്തീസ്ഗഢിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

May 8, 2019
Google News 0 minutes Read

ഛത്തീസ്ഗഡിലെ ദന്തേവാഡയിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒരു വനിതാ മാവോയിസ്റ്റും ഉൾപ്പെടുന്നു. ബുധനാഴ്ച പുലർച്ചെ ഗോന്ദേരാസ് ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

മാവോയിസ്റ്റ് ആക്രമണത്തെ ചെറുക്കാനായി നിയോഗിച്ചിട്ടുള്ള പ്രത്യേക സംഘം പട്രോളിംഗ് നടത്തുന്നതിനിടെ മാവോയിസ്റ്റുകൾ വെടിവെക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പ്രത്യേക സംഘം നടത്തിയ തിരിച്ചടിയിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. സംഭവ സ്ഥലത്തു നിന്ന് തോക്കുകളും മാവോയിസ്റ്റ് അനുകൂല രേഖകളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here