ദേശീയ പാത മുൻഗണന ക്രമത്തിൽ നിന്ന് കേരളത്തെ ഒഴിവാക്കിയ വിജ്ഞാപനം റദ്ദാക്കി

ദേശീയപാത വികസനത്തില്‍ കേരളതോട് വിവേചനം കാണിച്ചിട്ടില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. പദ്ധതിയിലെ ഒന്നാം മുന്‍ഗണന പട്ടികയില്‍ നിന്നും കേരളത്തെ ഒഴിവാക്കി കൊണ്ടുള്ള വിജ്ഞാപനം കേന്ദ്രം റദ്ദാക്കിയെന്നും നിതിന്‍ ഗഡ്കരി അറിയിച്ചു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനമായതിലാണ് കേരളത്തെ മുന്‍ഗണന പട്ടികയില്‍ നിന്ന് ഒഴിവാക്കിയതെന്ന സംസ്ഥാന സർക്കാരിന്‍റെ വാദത്തില്‍ കഴമ്പില്ലെന്ന് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും വ്യക്തമാക്കി
ദേശീയ പാത വികസനത്തില്‍ കേരളത്തെ മുന്‍ഗണന പട്ടികയില്‍ നിന്ന് ഒഴിവാക്കിയ വിജ്ഞാപനം റദ്ദാക്കിയെന്നാണ് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞത്. ഭൂമി ഏറ്റെടുക്കലാണ് കേരളത്തിലെ പ്രധാന പ്രശ്നം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായി കേരളത്തില്‍ ഭൂമിക്ക് കൂടുതല്‍ വില നല്‍കേണ്ട സാഹചര്യം ഉണ്ടെന്നും നിതിന്‍ ഗഡ്കരി കൂട്ടിചേർത്തു
Read Also : ദേശീയ പാത വികസനം; മുഖ്യമന്ത്രിയുടെ ആരോപണത്തില്‍ പ്രതികരണവുമായി പിഎസ് ശ്രീധരന്‍ പിള്ള
കേരളത്തെ മുന്‍ഗണന പട്ടികയില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍ ഉചിത നടപടികള്‍ കൈകൊള്ളണമെന്ന് നിതിന്‍ ഗഡ്കരിയോട് ആവശ്യപെട്ടിരുന്നുവെന്ന് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും പറഞ്ഞു. രാജ്യത്താകമാനം മുന്‍ഗണന പട്ടിക പുനക്രമീകരിച്ചതിന്‍റെ ഭാഗമായാണ് കേരളത്തെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതെന്നും കണ്ണന്താനം കൂട്ടിചേർത്തു.
കേരളത്തെ ഒന്നാം മുന്‍ഗണന പട്ടികയില്‍ നിന്ന് ഒഴിവാക്കിയതില്‍ തെളിവ് ആവശ്യപെട്ട് ബി ജെ പി നേതാക്കള്‍ സംസ്ഥാന സർക്കാരിനെതിരെ രംഗത്ത് എത്തിയതിനു തൊട്ട് പിന്നാലെയാണ്, കേരളത്തെ ഒഴിവാക്കിയ വിജ്ഞാപനം പിന്‍വലിക്കുവെന്നുവെന്ന് കേന്ദ്ര സർക്കാർ അറിയിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here