കുവൈറ്റിൽ സുരക്ഷാ പരിശോധനകളിൽ പിടിക്കപ്പെട്ട 4500 വിദേശികളെ നാടുകടത്തി

കുവൈറ്റിൽ സുരക്ഷാപരിശോധനകളിൽ പിടിക്കപ്പെട്ട 4500 വിദേശികളെ നാടുകടത്തി.തൊഴിൽ,താമസ നിയമങ്ങൾ ലംഘിച്ചവരും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരുമാണ് നാടുകടത്തപ്പെട്ടത്.തൊഴിൽ,താമസ നിയമങ്ങൾ ലംഘിച്ചതിന് രാജ്യത്താകമാനം നടക്കുന്ന സുരക്ഷാ പരിശോധനകളിൽ പിടിക്കപ്പെട്ട 4500 വിദേശികളെ 2019 ലെ ആദ്യ നാല് മാസങ്ങളിൽ കുവൈറ്റിൽ നിന്നും നാടുകടത്തിയതായി രാജ്യസുരക്ഷ വിഭാഗത്തെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിലാണ് വ്യക്തമാക്കുന്നത്.
കഴിഞ്ഞ വർഷം അനുവദിച്ച പൊതുമാപ്പ് കാലാവധിക്ക് ശേഷവും നിരവധി നിയമ ലംഘകർ രാജ്യത്ത് തുടരുന്നതായി ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് സുരക്ഷാ പരിശോധനകൾ കൂടുതൽ കർശനമാക്കിയത്. വ്യാജ കമ്പനികളുടെ പേരിൽ കുവൈറ്റിൽ എത്തിയ 800 പേരെ കണ്ടെത്താനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here