ബ്രിട്ടീഷ് രാജകുടുംബത്തിലെ നവ അതിഥിയെ അധിക്ഷേപിച്ച അവതാരകനെ ബിബിസി പുറത്താക്കി

ബ്രിട്ടനിലെ ഹാരി രാജകുമാരന്റെയും മേഗന്‍ മാര്‍ക്കലിന്റെയും പ്രിയ പുത്രന്‍ ആര്‍ച്ചി ഹാരിസന്റെ ആദ്യ ചിത്രങ്ങള്‍ പുറത്തു വന്നപ്പോള്‍ ആരാധകര്‍ വളരെ ആവേശത്തോടെയാണ് അത് ഏറ്റെടുത്തത്.
എന്നാല്‍ ആഫ്രിക്കന്‍ വേരുകളുള്ള അമേരിക്കന്‍ നടി മേഗന്‍ മാര്‍ക്കിളിനും ഹാരിയ്ക്കും ജനിച്ച കുഞ്ഞു രാജകുമാരനെപ്പറ്റിയുള്ള തമാശ അതിരു കടന്നതോടെ ബിബിസി 5 ലൈവ് അവതാരകനെ ബിബിസി പുറത്താക്കി. ഡാനി ബേക്കര്‍ എന്ന അവതാരകനെയാണ് വംശീയ അധിക്ഷേപത്തെത്തുടര്‍ന്ന് ബിബിസി പുറത്താക്കിയത്.
വസ്ത്രങ്ങളണിഞ്ഞ ആള്‍ക്കുരങ്ങിന്റെ കയ്യുംപിടിച്ച് ഒരു സ്ത്രീയും പുരുഷനും നടന്നുപോകുന്നതിന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിനൊപ്പം ‘രാജകുടുംബത്തിലെ നവജാതശിശു ആശുപത്രി വിടുന്നു’ എന്ന അടിക്കുറിപ്പോടെ ബേക്കര്‍ ട്വിറ്റ് ചെയ്ത ചിത്രങ്ങളാണ് മേഗനു നേരെയുള്ള വംശീയ അധിക്ഷേപമായി വ്യാഖ്യാനിക്കപ്പെട്ടത്.
എന്നാല്‍ ചിത്രത്തിനെതിരെ ബിബിസി നിലപാട് കടുപ്പിച്ചതോടെ ബേക്കര്‍ ചിത്രം പിന്‍ വലിക്കുകയും മാപ്പ് പറയുകയും ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here