Advertisement

അഞ്ചു ദിവസത്തിനുള്ളില്‍ രണ്ടാം തവണയും മിസൈലുകള്‍ വിക്ഷേപിച്ച് ഉത്തരകൊറിയ; പരീക്ഷണം സ്ഥിരീകരിച്ച് ഔദ്യോഗിക വാര്‍ത്ത ഏജന്‍സി

May 10, 2019
Google News 0 minutes Read

അഞ്ചു ദിവസത്തിനുള്ളില്‍ രണ്ടാം തവണയും മിസൈലുകള്‍ വിക്ഷേപിച്ച് ഉത്തരകൊറിയ. രാജ്യം മിസൈലുകള്‍ പരീക്ഷിച്ചെന്ന് ഔദ്യോഗിക വാര്‍ത്ത ഏജന്‍സി സ്ഥിരീകരിച്ചു. മിസൈല്‍ പരീക്ഷണത്തിന്റെ ഫോട്ടോയും പുറത്തുവിട്ടു.

വടക്കുപടിഞ്ഞാറന്‍ നഗരമായ കുസോംഗില്‍നിന്ന് ഇന്നലെ വിക്ഷേപിച്ച ആദ്യമിസൈല്‍ 420 കിലോമീറ്ററും രണ്ടാമത്തേത് 270 കിലോമീറ്ററും ദൂരം സഞ്ചരിച്ചെന്നു ദക്ഷിണകൊറിയ അറിയിച്ചു.

യുഎസ് പ്രതിനിധി സ്റ്റീഫന്‍ ബീഗണ്‍ ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സ്യൂളില്‍ ചര്‍ച്ചയ്‌ക്കെത്തിയ ദിവസം തന്നെയാണു രണ്ടു ഹ്രസ്വദൂര മിസൈലുകള്‍ ഉത്തരകൊറിയ വിക്ഷേപിച്ചത്.

ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഹാനോയിയില്‍ നടത്തിയ രണ്ടാം ഉച്ചകോടി പരാജയപ്പെട്ട ശേഷം നിരായുധീകരണ ചര്‍ച്ചകള്‍ക്കായി ദക്ഷിണകൊറിയയിലെത്തുന്ന മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥനാണു ബീഗന്‍.ശനിയാഴ്ചയും ഉത്തരകൊറിയ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലും റോക്കറ്റുകളും രാജ്യം വിക്ഷേപിച്ചിരുന്നു.

യുഎസിന്റെ മേല്‍ സമ്മര്‍ദം ചെലുത്തി ഉപരോധം പിന്‍വലിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം. ഹാനോയ് ഉച്ചകോടി പരാജയപ്പെട്ടതില്‍ കിം ജോഗ് ഉന്നിന് അസംതൃപ്തിയുണ്ട്. യുഎസിനെ പ്രതിഷേധം അറിയിക്കാന്‍കൂടി ലക്ഷ്യമിട്ടായിരിക്കും ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയതെന്ന് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നും പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here