വ്യാജവാർത്ത: റിപ്പബ്ലിക്ക് ടിവി അടച്ചു പൂട്ടാൻ ബ്രോഡ്കാസ്റ്റിങ് നിരീക്ഷണ സമിതി ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്

വ്യാജവാർത്ത നൽകിയ റിപ്പബ്ലിക് ടിവി അടച്ചു പൂട്ടാൻ ബ്രോഡ്കാസ്റ്റിംഗ് നിരീക്ഷണ സമിതി ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ജൻത ക റിപ്പോർട്ടറാണ് വാർത്ത പുറത്തു വിട്ടത്. സംപ്രേക്ഷണ നിരീക്ഷണ സമിതിയായ ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ്സ് അസോസിയേഷന്‍ (എന്‍.ബി.എസ്.എ) ഇക്കാര്യം സംബന്ധിച്ച് റിപ്പബ്ലിക് ടിവി എംഡി അർണാബ് ഗോസ്വാമിക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ വർഷം ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന റാലിയെ വിമർശിച്ച് നടന്ന ചർച്ചയിൽ വ്യാജ വാർത്ത റിപ്പോർട്ട് ചെയ്തതാണ് എന്‍.ബി.എസ്.എയെ ചൊടിപ്പിച്ചത്. അന്ന് റാലിയില്‍ പങ്കെടുത്ത ഒരാളെ ഗുണ്ടയെന്നും, ഉപദ്രവാകരിയെന്നും, മറ്റും റിപ്പബ്ലിക്ക് ടിവി വിശേഷിപ്പിച്ചിരുന്നു. ഇതേതുടര്‍ന്ന് റിപ്പബ്ലിക് ടി.വിക്കെതിരെ നടപടിയാവശ്യപ്പെട്ട് പരാതിക്കാരന്‍ എന്‍.ബി.എസ്.എയെ സമീപിച്ചിരുന്നു. ഇവരുടെ പരാതി സ്വീകരിച്ച് എന്‍.ബി.എസ്.എ റിപ്പബ്ലിക് ടി.വിയോട് സെപ്തംബര്‍ 7മുതല്‍ 14 വരെ ചാനലില്‍ മാപ്പ് എഴുതിക്കാണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍ ഇതിനു തയ്യാറാകാതിരുന്ന റിപ്പബ്ലിക്ക് ടിവി തങ്ങളുടെ റിപ്പോര്‍ട്ടറെ റാലിയില്‍ പങ്കെടുത്തവര്‍ ഉപദ്രവിച്ചു എന്ന് വിശദീകരണം നൽകി. മാത്രമല്ല, സമിതിയുടെ നിര്‍ദേശത്തെ മറികടന്ന് റിപ്പബ്ലിക് ടി.വി പുനപരിശോധനാ ഹര്‍ജി നല്‍കുകയും ചെയ്തു. എന്നാൽ ഈ പുനപരിശോധനാ ഹര്‍ജി തള്ളിക്കളഞ്ഞ സമിതി ചാനൽ അടച്ചു പൂട്ടുമെന്ന് മുന്നറിയിപ്പ് നൽകിയെന്നാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. എന്നാൽ, തനിക്ക് എന്‍.ബി.എസ്.എയില്‍ നിന്നും ഇതെക്കുറിച്ച് അറിയിപ്പൊന്നും ലഭിച്ചില്ലെന്ന് അര്‍ണാബ് പറയുന്നു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More