പുസ്തക സഞ്ചിയുമായി ദേശാടനപറവകൾ പൊടിയക്കാലയിലെ ആദിവാസി ഊരിലേക്ക്

യാത്രാ, ചാരിറ്റി ഗ്രൂപ്പായ ദേശാടനപറവകൾ ആദിവാസി ഊരിലെ കുട്ടികൾക്കായി പുസ്തകങ്ങൾ വിതരണം ചെയ്യുന്നു. തിരുവനന്തപുരം വിതുരയ്ക്ക് അടുത്തുള്ള പൊടിയക്കാല ആദിവാസി ഊരിലെ കുട്ടികൾക്കാണ് പുസ്തകങ്ങൾ നൽകുക. പുസ്തക വിതരണം നാളെ നടക്കും.
പുസ്തകങ്ങൾ കൂടാതെ ബാഗ്, കുട, വാട്ടർ ബോട്ടിൽ, ടിഫിൻ ബോക്‌സ്, പേന, പെൻസിൽ, ജോമട്രി ബോക്‌സ്, സ്‌കെയിൽ, ബുക്ക്, റൈറ്റിങ്ങ് ബോർഡ്, സ്‌കെച്ച് പെൻ തുടങ്ങി പതിനഞ്ചോളം സാധനങ്ങളും ദേശാടനപറവകൾ വിതരണം ചെയ്യുന്നുണ്ട്. ദേശാടനപറവകൾ ഗ്രൂപ്പ് അംഗങ്ങൾക്കൊപ്പം ലോകത്തിലെ വിവിധയിടങ്ങളിൽ നിന്നുള്ളവർ നൽകിയ സഹായത്തിലൂടെയാണ് പുസ്തകസഞ്ചി യാഥാർത്ഥമാകുന്നത്.
പൊടിയക്കാല ഊര് മൂപ്പൻ ശ്രീകുമാർ പുസ്തകസഞ്ചി ഞായറാഴ്ച രാവിലെ പത്ത് മണിക്ക് ഉദ്ഘാടനം ചെയ്യും. ഗ്രൂപ്പ് അംഗങ്ങൾ, കുട്ടികളുടെ മാതാപിതാക്കൾ, ഫോറസ്റ്റ് ഉദ്ദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here