Advertisement

ആഭ്യന്തര ഹജ്ജ് തീർത്ഥാടകർക്കുള്ള പാക്കേജുകൾക്ക് അന്തിമരൂപമായി

May 11, 2019
Google News 1 minute Read

ആഭ്യന്തര ഹജ്ജ് തീർഥാടകർക്കുള്ള പാക്കേജുകൾക്ക് അന്തിമരൂപമായി. 3465 റിയാൽ മുതൽ 11905 റിയാൽ വരെയാണ് പാക്കേജ് നിരക്കുകൾ.ഹജ്ജ് വേളയിൽ ലഭിക്കുന്ന സേവനങ്ങൾക്കനുസരിച്ച് ആഭ്യന്തര ഹജ്ജ് പാക്കേജുകളെ വിവിധ കാറ്റഗറികളായി തിരിച്ചിട്ടുണ്ട്. ഇക്കണോമി 1, ഇക്കണോമി 2, ഗസ്റ്റ്, മിന ടവർ എന്നിവയാണ് കാറ്റഗറികൾ. ഇക്കണോമി ഒന്നിൽ 3947 റിയാൽ മുതൽ 4574 റിയാൽ വരെയാണ് പാക്കേജ് നിരക്ക്. ഇക്കണോമി രണ്ടിലാണ് ഇത്തവണത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. 3465 റിയാൽ.

Read Also; ഹജ്ജ് തീർത്ഥാടകർക്ക് താമസിക്കാനുള്ള കെട്ടിടങ്ങൾക്ക് ലൈസൻസ് അനുവദിക്കുന്ന നടപടിക്രമങ്ങൾ ആരംഭിച്ചു

5708 റിയാൽ മുതൽ 8161 റിയാൽ വരെയാണ് ഗസ്റ്റ് പാക്കേജിലെ നിരക്കുകൾ. മിന ടവറിലെ പാക്കേജിന് 11905 റിയാലാണ് നിരക്ക്. ഈ നിരക്കുകൾക്ക് പുറമേ വാറ്റും അടയ്‌ക്കേണ്ടി വരും. ഇക്കണോമി പാക്കേജുകൾക്കുള്ള മിനായിലെ ടെന്റുകൾ ഇന്നലെ മുതൽ അനുവദിച്ചു തുടങ്ങി. ഗസ്റ്റ് പാക്കേജുകൾക്കുള്ള ടെന്റുകൾ ഞായറാഴ്ച മുതലാണ് അനുവദിക്കുക.

Read Also; വഴി തെറ്റുന്ന ഹജ്ജ് ഉംറ തീർത്ഥാടകരെ കണ്ടെത്താൻ മക്കയിലും മദീനയിലും പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കുന്നു

അതേസമയം ആഭ്യന്തര തീർഥാടകർക്ക് ഹജ്ജ് നിർവഹിക്കാൻ അഞ്ചു വർഷത്തിൽ ഒരിക്കൽ മാത്രം അനുമതി നൽകുന്ന നിയമത്തിൽ ഇളവ് അനുവദിക്കും. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പരിഷ്‌കരിച്ചു. വിദേശികൾ ജവാസാത്തിനെയും സ്വദേശികൾ സിവിൽ അഫയേഴ്‌സ് വിഭാഗത്തെയും സമീപിച്ചാൽ മതിയായ യോഗ്യതയുള്ളവർക്ക് അഞ്ച് വർഷത്തിനുള്ളിൽ തന്നെ ഹജ്ജ് ആവർത്തിക്കാൻ പ്രത്യേക അനുമതി ലഭിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here