ഗർഭഛിദ്ര നിരോധന നിയമം; സെക്‌സ് സ്‌ട്രൈക്ക് നടത്താൻ ആഹ്വാനം ചെയ്ത് നടി അലീസ മിലാനോ

അമേരിക്കയിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ നിയന്ത്രണത്തിലുള്ള സംസ്ഥാനങ്ങളിൽ ഗർഭഛിദ്ര നിരോധന നിയമം കർശനമാക്കിയതിനെതിരെ രാജ്യത്ത് പ്രതിഷേധം പുകയുന്നു. നിരവധി പേരാണ് നടപടിയെ എതിർത്ത് രംഗത്തെത്തിയിരിക്കുന്നത്. ഹോളിവുഡ് താരം അലീസ മിലാനോയും ഇതിനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
നടപടിക്കെതിരെ സെക്‌സ് സ്‌ട്രൈക്ക് നടത്താനാണ് അലീസ സോഷ്യൽ മീഡിയയിലൂടെ ആഹ്വാനം ചെയ്തിരിക്കുന്നത്. ഗർഭധാരണം നടന്ന് ആറാഴ്ച്ചയ്ക്ക് ശേഷമുള്ള ഗർഭഛിദ്രം അനുവദിക്കാനാവില്ലെന്നാണ് നിയമത്തിൽ പറയുന്നത്. ജോർജിയ ഉൾപ്പടെയുള്ള നാല് സംസ്ഥാനങ്ങളിലാണ് ഈ നിയമം നിലവിലുള്ളത്. ഇത് തികച്ചും സ്ത്രീവിരുദ്ധമാണെന്നാണ് അലീസ അഭിപ്രായപ്പെടുന്നത്.
Read Also : ഗർഭഛിദ്രത്തിന് വിസമ്മതിച്ച യുവതിയെ അടിച്ചുകൊന്നു; കാമുകൻ അറസ്റ്റിൽ
ഗർഭിണിയാണ് എന്നറിയാൻ തന്നെ ചിലപ്പോൾ ആറാഴ്ച്ച എടുത്തേക്കും. സ്ത്രീക്ക് സ്വന്തം ശരീരത്തിലുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നതാണ് നിയമമെന്നും അലീസ അഭിപ്രായപ്പെട്ടു.
സ്വന്തം ശരീരത്തിലുള്ള പൂർണ അവകാശം തിരികെ കിട്ടുന്നതുവരെ ലൈംഗിക ബന്ധത്തിൽ നിന്ന് വിട്ടുനിൽക്കാനാണ് സ്ത്രീകളോട് ട്വീറ്റിലൂടെ അലീസ ആഹ്വാനം ചെയ്തിരിക്കുന്നത്. രാഷ്ട്രീയ പരിവർത്തനങ്ങൾക്കായി സ്ത്രീകൾ മുമ്പും ഇങ്ങനെ സെക്‌സ് സ്‌ട്രൈക്ക് നടത്തിയിട്ടുണ്ടെന്നും അലീസ ഓർമ്മിപ്പിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here