അബുദാബി മുസ്സഫയിലെ സെന്റ് പോള്‍സ് കാത്തോലിക്ക ദേവാലയത്തിലെ തിരുന്നാളും തൊഴിലാളിദിനവും സംയുക്തമായി ആഘോഷിച്ചു

അബുദാബി മുസ്സഫയിലെ സെന്റ് പോള്‍സ് കാത്തോലിക്ക ദേവാലയത്തില്‍ യൗസേപ്പിതാവിന്റെ തിരുന്നാളും, തൊഴിലാളിദിനവും സംയുക്തമായി ആഘോഷിച്ചു. വിവിധ പരിപാടികളോടെ പള്ളി അങ്കണത്തിലാണ് പരിപാടി നടന്നത്.

സെന്റ്ഫാ പോള്‍സ് കത്തോലിക്കാ ചര്‍ച് മലയാളം കോഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഫാദര്‍ വര്‍ഗീസ് കോഴിപ്പാടന്‍ന്റെ മുഖ്യ കാര്‍മ്മീകത്വത്തിലാണ് തിരുകര്‍മ്മങ്ങള്‍ നടന്നത്. തുടര്‍ച്ചയായ നാലാം തവണയാണ് ഊട്ടു തിരുന്നാളും തൊഴിലാളി ദിനവും ആചരിക്കുന്നത്. പ്രവാസ ലോകത്ത് ഇരുപത്തി അഞ്ച് വര്‍ഷം പിന്നിട്ട തൊഴിലാളികളെ ചടങ്ങില്‍ ആദരിച്ചു.

ഫാദര്‍ വര്‍ഗീസ് കോഴിപ്പാടന്‍, എബ്രഹാം തൈപറമ്പില്‍, ലൂയിസ് കുര്യാക്കോസ്, മലയാളീ സമാജം പ്രസിഡന്റ് ഷിബു വര്ഗീസ് തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ ചന്ദ്രസേനന്‍ പരിപാടി ഉത്ഘാടനം നിര്‍വഹിച്ചു. ഊട്ടു സദ്യയും, വിവിധ കലാകാരന്മാര്‍ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി. നൂറുകണക്കിന് വിശ്വാസികളാണ് ആഘോഷ പരിപാടിയുടെ ഭാഗമാകുവാന്‍ എത്തിച്ചേര്‍ന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More