ജൂലിയന്‍ അസാഞ്ജിനെതിരായ പീഢനകേസ് പുനഃപരിശോധിക്കും ; കേസില്‍ തുടര്‍ വിചാരണ നടത്താനുള്ള തീരമാനവുമായി സ്വീഡന്‍

വിക്കിലിക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിനെതിരായ പീഢനകേസ് പുനപരിശോധിക്കാന്‍ സ്വീഡന്റെ തീരുമാനം. 2010 ആഗസ്റ്റില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് വീണ്ടും പുനപരിശോധിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
2010 ല്‍ സ്റ്റോക്ക്‌ഹോമില്‍ നടന്ന വിക്കിലിക്ക്‌സ് സമ്മേളനത്തില്‍ വെച്ച് ജൂലിയന്‍ അസാഞ്ജ് തങ്ങളെ ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയമാക്കി എന്ന യുവതികളുടെ പരാതിയാണ് സ്വീഡന്‍ പുനപരിശോധിക്കുന്നത്. കേസില്‍ പുനരന്വേഷണത്തിനും തുടര്‍വിചാരണ നടത്താനും തീരുമാനിച്ചതായി സ്വീഡന്റെ ഡെപ്യൂട്ടി ചീഫ് പ്രോസിക്യൂട്ടര്‍ ഇവ മരിയ അറിയിക്കുകയായിരുന്നു. അസാഞ്ജിന് നേരെ ആരോപണമുന്നയിച്ച യുവതികളുടെ അഭിഭാഷകയുടെ ആവശ്യത്തെ തുടര്‍ന്നാണ് കേസ് പുനപരിശോധിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ബലാത്സംഘത്തിനിരയായ ആര്‍ക്കും 9 വര്‍ഷത്തോളം നീതി കാത്തിരിക്കാന്‍ കഴിയില്ല എന്നായിരുന്നു യുവതികളുടെ അഭിഭാഷകയായ എലിസബത്ത് മാസിയുടെ വാദം. 2017 ല്‍ അസാഞ്‌ജെ ലണ്ടനിലെ ഇകഡ്വോര്‍ എംബസിയില്‍ രാഷ്ട്രീയ അഭയം തേടിയതോടെ അവസാനിപ്പിച്ച കേസാണ് ഇപ്പോള്‍ പുനപരിശോധിക്കുന്നത്.
അതേസമയം പരസ്പരസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്നാണ് അസാഞ്‌ജെയുടെ വിശദീകരണം. നിലവില്‍ ഇകഡ്വോര്‍ രാഷ്ട്രീയ അഭയം പിന്‍വലിച്ചതിന് പിന്നാലെ അറസ്റ്റിലായ അസാഞ്‌ജെ ലണ്ടനില്‍ ജയിലിലാണ്. അമേരിക്കയുടെ ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തിയ കുറ്റത്തിന് ലണ്ടനില്‍ ജയിലില്‍ കഴിയുന്ന അസാഞ്‌ജെയെ വിട്ടുനല്‍കാന്‍ അമേരിക്ക സമ്മര്‍ദ്ദം ശക്തിപ്പെടുത്തുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here