ഇടവമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

ഇടവമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാൽ യുവതീ പ്രവേശനമുണ്ടാകുമെന്ന ആശങ്കയിലാണ് പൊലീസ്. യുവതികളെത്തുമെന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രചരണത്തെ തുടർന്ന് ശബരിമല കർമ്മ സമിതി പ്രവർത്തകരും സന്നിധാനത്തെത്തുമെന്നാണ് സൂചന.
ഇന്നു വൈകിട്ട് അഞ്ചിന് ക്ഷേത്ര മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി ക്ഷേത്ര നട തുറക്കും. നാളെ മുതലാണ് പതിവു പൂജകളുള്ളത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും യുതികളെത്തുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. മാസപൂജയ്ക്ക് മുമ്പ് റിവ്യൂ ഹർജിയിൽ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ചില ആക്ടിവിസ്റ്റ് സംഘടനകളുടെ നേതൃത്വത്തിൽ യുവതികളെ എത്തിക്കുമെന്ന് പ്രചരണം സാമൂഹിക മാധ്യമങ്ങൾ വഴി നടക്കുന്നുണ്ട്. യുവതീ പ്രവേശനമുണ്ടായാൽ തടയാനാണ് ശബരിമല കർമ്മ സമിതിയുടെ തീരുമാനം.
Read Also : ‘ശബരിമല വിഷയം ആർഎസ്എസിന് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള അടവ് നയം മാത്രമായിരുന്നു’: റെഡി ടു വെയ്റ്റ്
സർക്കാർ പിന്തുണയോടെ യുവതികളെത്തുമെന്നാണ് കർമ്മ സമിതി വിലയിരുത്തുന്നത്. ഈ സാഹചര്യത്തിൽ സുരക്ഷ വർധിപ്പിക്കാനാണ് പോലീസ് തീരുമാനം. എന്നാൽ ശബരിമലയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലൊന്നും ക്രമസമാധാന പ്രശ്‌നമുണ്ടാകാത്തതിനാൽ നിരോധനാഞ്ജ പുറപ്പെടുവിക്കാനും കഴിയില്ല. അതിനാൽ സ്ഥിതിഗതികൾ നിരീക്ഷിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here