പെരിയ ഇരട്ടക്കൊലപാതകം; രണ്ട് സിപിഎം നേതാക്കൾ അറസ്റ്റിൽ

പെരിയ ഇരട്ടക്കൊലപാതക കേസിൽ രണ്ട് സിപിഎം നേതാക്കൾ അറസ്റ്റിൽ. സിപിഎം ഉദുമ ഏരിയാ സെക്രട്ടറി മണികൺഠനും കല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണനുമാണ് അറസ്റ്റിലായത്. കൊലപാതകത്തിൽ നേരിട്ട് പങ്കില്ലെങ്കിലും പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചതിനുമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
കേസിൽ നേരത്തെ ഉദുമ എംഎൽഎ കെ കുഞ്ഞിരാമൻ ഉൾപ്പെടെ നാല് സിപിഎം നേതാക്കളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. പ്രതികൾക്ക് ഒളിവിൽ കഴിയാൻ സഹായം ചെയ്ത് കൊടുത്തു എന്നതാണ് ഇവർക്കെതിരെയുള്ള ആരോപണം.
Read Also : പെരിയ ഇരട്ടക്കൊലപാതകം; സിപിഎം നേതാക്കളുടെ മൊഴിയെടുത്തു
ഫെബ്രുവരി 17നാണ് കാസർകോട് പെരിയയിൽ രണ്ട് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here