Advertisement

തന്റെ പ്രബന്ധം ലൈബ്രറിയിൽ കിട്ടും, മോദിയുടെ സർട്ടിഫിക്കറ്റ് പരസ്യപ്പെടുത്താൻ ധൈര്യമുണ്ടോ? പരിഹസിച്ച മാധ്യമപ്രവർത്തകയോട് ഉമർ ഖാലിദ്

May 15, 2019
Google News 12 minutes Read

തന്റെ പിഎച്ച്ഡി പ്രബന്ധം പരസ്യമാക്കാൻ ധൈര്യമുണ്ടോയെന്ന് ചോദിച്ച ബിജെപി അനുഭാവിയായ മാധ്യമപ്രവർത്തകയ്ക്ക് മറുപടിയുമായി ഉമർ ഖാലിദ്.  തന്റെ പ്രബന്ധം ജെഎൻയു ലൈബ്രറിയിൽ ലഭിക്കുമെന്നും, എന്നാൽ മോദി തന്റെ പൊളിറ്റിക്കൽ സയൻസിലെ ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റ് പരസ്യമാക്കാൻ ധൈര്യപ്പെടുമോയെന്നും ഉമർ ചോദിച്ചു.


ഡോക്ടറേറ്റ് ലഭിച്ച വിവരം ഉമർ ഖാലിദ് ഫേസ്ബുക്കിലൂടെ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാധ്യമപ്രവർത്തക സുബ്രസ്ത ഉമറിനെ പരിഹസിച്ച് രംഗത്തെത്തിയത്. കനയ്യ കുമാറിന്റെ പിഎച്ച്ഡി പ്രബന്ധം വായിച്ചതോടെ തനിക്ക് ഈ വ്യക്തിയുടെ പ്രബന്ധവും വായിക്കാൻ താൽപര്യം തോന്നുന്നു. ആർക്കെങ്കിലും സഹായിക്കാമോ? പ്രബന്ധം പരസ്യമാക്കാനുള്ള ധൈര്യം ഉമർ ഖാലിദ് കാണുമോയെന്ന് തനിക്ക് സംശയമാണ്. തന്റെ രാഷ്ട്രീയം പരസ്യമാക്കിയതു പോലെ പ്രബന്ധവും പരസ്യമാക്കാൻ താൻ അദ്ദേഹത്തോട് അഭ്യർഥിക്കുകയാണെന്നും സുബ്രസ്ത ട്വിറ്ററിൽ വ്യക്തമാക്കി. ഇതിന് ട്വിറ്ററിലൂടെ തന്നെയായിരുന്നു ഉമർ മറുപടി നൽകിയത്.


നിങ്ങൾ കളിയാക്കാൻ വേണ്ടി മാത്രം പറഞ്ഞതല്ലെങ്കിൽ, നിങ്ങൾക്ക് നിർബന്ധമാണെങ്കിൽ ജെഎൻയു ലൈബ്രറിയിൽ തന്റെ പ്രബന്ധത്തിന്റെ പകർപ്പ് ലഭിക്കും. അതേസമയം, നിങ്ങളുടെ മോദിജി അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ സയൻസിലെ ഡിഗ്രി പരസ്യമാക്കാൻ ധൈര്യപ്പെടുമോ? നാഷൻ വാണ്ട്‌സ് റ്റു നോ എന്നായിരുന്നു ഉമർ ട്വീറ്റ് ചെയ്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here