പത്മശ്രീ പുരസ്‌കാരത്തിന് താന്‍ അര്‍ഹനെന്ന് ആളുകള്‍ പറയുന്ന ഒരു കാലം വരുമെന്ന് ; സെയ്ഫ് അലി ഖാന്‍

താന്‍ അഭിനയം ആസ്വദിക്കുകയാണെന്നും തന്റെ അഭിനയത്തിന് പത്മശ്രീ പുരസ്‌കാരത്തിന് ഞാന്‍ അര്‍ഹനാണെന്ന് ആളുകള്‍ പറയുന്ന ഒരു കാലം വരുമെന്നും ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍. തനിക്ക് പത്മശ്രീ ഏറ്റുവാങ്ങാന്‍ അര്‍ഹതയില്ലെന്നും അത് പണം കൊടുത്ത് വാങ്ങിയതാണെന്നുമുള്ള ട്രോളുകള്‍ക്ക് പ്രതികരണമായാണ് താരത്തിന്റെ ഈ വെളിപ്പെടുത്തല്‍. അര്‍ബാസ് ഖാന്റെ ചാറ്റ്ഷോയായ പിഞ്ചിലായിരുന്നു സെയ്ഫ് അലി ഖാന്‍ പത്മശ്രീ പുരസാകാരം ലഭിച്ചപ്പോഴുണ്ടായ അനുഭവങ്ങളെക്കുറിച്ച് പങ്കുവെച്ചത്.

എല്ലാവരും ആഗ്രഹിക്കുന്ന പത്മശ്രീ പുരസ്‌കാരം നിരസിക്കുന്നതിനെക്കുറിച്ച് താന്‍ ആലോചിച്ചിരുന്നതായും താരം പറഞ്ഞു. ഹംതുമ്മിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച സെയ്ഫിനെ 2010ലാണ് രാജ്യത്തെ നമാലാമത്തെ ബഹുമതിയായ പത്മശ്രീ നല്‍കി ആദരിച്ചത്. ഹിന്ദി സിനിമയ്ക്ക് സെയ്ഫ് അലി ഖാന്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചായിരുന്നു പുരസ്‌കാരം.

ഷോയില്‍ സെ്‌യ്ഫിന്റെ പുരസ്‌കാരത്തെ പരിഹസിച്ചുകൊണ്ടുള്ള ട്രോളുകള്‍ സെയ്ഫ് തന്നെയാണ് വായിച്ചത്. സെയ്ഫ് താങ്കള്‍ ഒരു കള്ളനാണ് പത്മശ്രീ താങ്കള്‍ പണം കൊടുത്തു വാങ്ങി. പിന്നെ മകനെ തൈമുര്‍ എന്ന് പേരിട്ടു. റെസ്റ്റോറന്റില്‍ ആളുകള്‍ മര്‍ദിച്ചു. സേക്രഡ് ഗെയിംസില്‍ എന്നിട്ടും താങ്കള്‍ക്ക് അവസരം ലഭിച്ചു തുടങ്ങിയ ട്രോളുകളാണ് ഉണ്ടായിരുന്നത്. ഇത്തരം പരിഹാസങ്ങളോട് പ്രതികരിക്കുന്നതിനിടെയാണ് പുരസ്‌കാരം തിരസ്‌കരിക്കുന്നതിനെക്കുറിച്ച് താരം പങ്കുവെച്ചത്.

എന്നാല്‍ പതാമശ്രീ കാശ് കൊടുത്ത് വാങ്ങാന്‍ കവിയുന്ന ഒന്നല്ല എന്നും അതിനെക്കുറിച്ച് താന്‍ ആലോചിച്ചിട്ടുപോലുമില്ലെന്ന് താരം ചാറ്റ് ഷോയില്‍ പറഞ്ഞു. മാത്രമല്ല, ഇതിന്റെ സത്യാവസ്ഥ അറിയണമെങ്കില്‍ മുതിര്‍ന്ന താരങ്ങളോട് ചോദിക്കാനും താരം പറയുന്നു. ആരോപണങ്ങള്‍ക്കിടയില്‍ പുരസ്‌കാരം വാങ്ങേണ്ടിയിരുന്നില്ല എന്ന തീരുമാനം മാറ്റിച്ചത് പിതാവ് മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയാണെന്നും താരം പറഞ്ഞു. താന്‍ ഒരു നവാബ് ആവാന്‍ ആഗ്രഹിക്കുന്നില്ലെന്നും കബാബ് കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും താരം പറഞ്ഞു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More