മരിക്കണോ? ജീവിക്കണോ? ഇന്‍സ്റ്റഗ്രാമില്‍ പോളിട്ട് പതിനാറുകാരി ആത്മഹത്യ ചെയ്തു

ലോകമെമ്പാടുമുള്ള ജനങ്ങളെ തരത്തിലാണ് സോഷ്യല്‍മീഡിയ സ്വാധീനിക്കുന്നത്. സോഷ്യല്‍ മീഡിയയുടെ അമിത സ്വീധീനം മൂലം സാമൂഹിക ജീവിതത്തില്‍ നിന്നും പാടെ മാറി നില്‍ക്കുന്നവരും കുറവൊന്നുമല്ല.  എന്നാല്‍ ഇതില്‍ നിന്നൈാക്കെ വ്യത്യസ്തമായി സോഷ്യല്‍ മീഡിയയില്‍ വോട്ടിട്ട് മരണം തെരഞ്ഞെടുത്ത ഒരു പെണ്‍കുട്ടിയുടേതാണ്. സോഷ്യല്‍ മീഡിയ രംഗത്ത് സജീവമായ ഇന്‍സ്റ്റഗ്രാമില്‍ വോട്ടിട്ടാണ് മലേഷ്യന്‍ പെണ്‍കുട്ടി മരണം തെരഞ്ഞെടുത്തത്.

തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ 1 പേര്‍ മാത്രമാണ് ജീവിക്കണമെന്ന് ആവശ്യപ്പെട്ടത്. ‘Really Important, Help Me Choose D / L’ എന്ന് എഴുതി വോട്ടിനിട്ടു. എന്നാല്‍ 69 ശതമാനം ആളുകളും താന്‍ മരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞു. 31 പേര്‍ മാത്രമാണ് ജീവിക്കണം എന്ന് പറഞ്ഞത്.
ഇത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എന്നാല്‍ ലോകത്താകമാനം കൗമാരക്കാര്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന ഈ പ്രവണതയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി യുകെ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top