കെവിന്‍ വധക്കേസ്; ഒരു സാക്ഷി കൂടി കൂറുമാറി

കെവിന്‍ വധക്കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി. പതിനൊന്നാം പ്രതിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതിന് സാക്ഷിയായ ഇംത്യാസാണ് പ്രതിഭാഗത്തിന് അനുകൂലമായി മൊഴി മാറ്റിയത്. നൂറ്റി രണ്ടാം സാക്ഷിയായ ഇയാള്‍ ഫോണ്‍ കണ്ടെടുത്തത് തന്റെ സാന്നിധ്യത്തിലല്ല എന്നാണ് കോടതിയില്‍ മൊഴി നല്‍കിയത്.
ഷാനു ചാക്കോ ഉള്‍പ്പെടെയുള്ള 13 പ്രതികള്‍ കോട്ടയത്തേക്കും, തിരികെ കൊല്ലത്തേക്കുള്ള യാത്രാമധ്യേ എടിഎം കാര്‍ഡ് സൈ്വപ്പ് ചെയ്ത് ഇന്ധനം നിറച്ചത് പേരൂര്‍ക്കട എസ് ബി ഐ ബ്രാഞ്ച് മാനേജര്‍ കൃഷ്ണചന്ദ്രന്‍ സ്ഥിരീകരിച്ചു. കെവിന്റെ മൃതദേഹം കണ്ടത് പോലീസിനെ വിളിച്ചറിയിച്ച പൊതുപ്രവര്‍ത്തകന്‍ റെജി ജോണ്‍സണ്‍ ഉള്‍പ്പെടെ 8 സാക്ഷികള്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴിനല്‍കി. വിചാരണക്കിടെ ആറ് സാക്ഷികളാണ് കേസില്‍ ഇതുവരെ കൂറുമാറിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here