Advertisement

നാഥൂറാം ഗോഡ്‌സേ രാജ്യസ്‌നേഹിയാണെന്ന പ്രഗ്യാ സിംഗ് താക്കൂറിൻറെ വിവാദ പരാമർശത്തെ പിന്തുണച്ച് ബിജെപി നേതാക്കൾ രംഗത്ത്

May 17, 2019
Google News 1 minute Read

മഹാത്മ ഗാന്ധി ഘാതകൻ നാഥൂറാം വിനയക് ഗോഡ്‌സേ രാജ്യസ്‌നേഹിയാണെന്ന പ്രഗ്യാ സിംഗ് താക്കൂറിൻറെ വിവാദ പരാമർശത്തെ പിന്തുണച്ച് നിരവധി ബിജെപി നേതാക്കൾ രംഗത്തെത്തി. പ്രഖ്യയുടെ പരാമർശം നാഥൂറാം വിനായക് ഗോഡ്‌സേയെ ഏറെ സന്തോഷിപ്പിച്ചു കാണുമെന്നും കേന്ദ്ര മന്ത്രി ആനന്ദ് കുമാർ ഹെഗ്‌ഡെ ട്വിറ്ററിൽ കുറിച്ചു. മഹാത്മ ഗാന്ധി പാക്കിസ്ഥാൻറെ രാഷ്ട്ര പിതാവാണെന്ന് ബി ജെ പി നേതാവ് അനിൽ സൌമിത്രയും പറഞ്ഞു. അതേ സമയം പുറത്ത് വന്ന പ്രസ്ഥാവനകൾ ബി ജെ പി ഔദ്യോഗിക നിലപാടല്ലെന്നും, നേതാക്കൾ വ്യക്തിപരമായി നടത്തിയ പ്രസ്ഥവനകളാണെന്നും അമിത് ഷാ പ്രതികരിച്ചു

ദേശീയ നേതൃത്ത്വത്തിൻറെ ഇടപെടലിനെ തുടർന്ന് പ്രഗ്യ മാപ്പ് പറഞ്ഞെങ്കിലും മഹാത്മ ഗാന്ധി ഘാതകനെ പിന്തുണച്ച് കൊണ്ടും ഗാന്ധിയെ അപകീർത്തിപെടുത്തിയും നിരവധി പരാമർശങ്ങളാണ് ബി ജെ പി നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. ഗോഡ്‌സേ ഒരാളെ മാത്രമേ കൊലപെടുത്തിയിട്ടുള്ളു എന്നും, മുൻ പ്രധാനമന്ത്രി 17000 പേരെ കൊന്നിരുവെന്നും ബി ജെ പി നേതാവ് നളീൻ കുമാർ കട്ടീൽ പറഞ്ഞു. മഹാത്മ ഗാന്ധിയെ ഗോഡ്‌സേ കൊലപെടുത്തിയ ശേഷമാണ് ഗാന്ധിക്ക് മഹാത്മ വിശേഷണം ലഭിച്ചതെന്നായിരുന്നു ആം ആദ്മി പാർട്ടി വിമതൻ കപിൽ മിശ്രയുടെ പ്രതികരണം.

Read Also : ഉമാഭാരതിയെ കണ്ട് പൊട്ടിക്കരഞ്ഞ് പ്രഗ്യാ സിംഗ്: വീഡിയോ

രാജ്യം കുറ്റാരോപിതരുടെ ഭാഗം കൂടെ കേൾക്കാൻ തയ്യാറാകണമെന്ന് കേന്ദ്ര മന്ത്രി ആനന്ദ് കുമാർ ഹെഗ്‌ഡെ പറഞ്ഞു. എന്നാൽ ഗോഡ്‌സേയെ പിന്തുണച്ച ട്വിറ്ററിലെ പ്രതികരണം തൻറേതല്ലെന്നും, തൻറെ ട്വിറ്റർ അക്കൊണ്ട് ഹാക്ക് ചെയ്യപെട്ടതാണെന്നും ആനന്ദ് കുമാർ ഹെഗ്‌ഡെ പ്രതികരിച്ചു. അതേ സമയം ഗോഡ്‌സേയാണ് രാജ്യത്തെസ ആദ്യ തീവ്രവാദിയെന്ന് പ്രസ്ഥാവന നടത്തിയതിനെ തുടർന്ന് സംഘപരിവാർ ആക്രമണത്തിനിരയായ സിനിമാ താരവും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ വിശദീകരണവുമായി വിണ്ടും രംഗത്തെത്തി. തീവ്രവാദികൾ എല്ലാം മതങ്ങളിലും ഉണ്ടെന്നും, വിശുദ്ധരാണെന്ന് അവകാശപെടാൻ ആർക്കും സാധിക്കില്ലെന്നും കമൽ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here