ജോലിക്കിടെ അപകടം പറ്റിയ ജീവനക്കാരിക്ക് ചികിത്സ നിഷേധിച്ചു; കൊച്ചി ഇഎസ്ഐ ആശുപത്രിയിലേക്ക് തൊഴിലാളികളുടെ പ്രതിഷേധ മാർച്ച്

ജോലിക്കിടെ അപകടം പറ്റിയ ജീവനക്കാരിക്ക് ചികിത്സ നിഷേധിച്ചതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ കൊച്ചി ഇഎസ്ഐ ആശുപത്രിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. അതേ സമയം സംഭവത്തെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ടതായും പരാതിക്കാരിയെ സന്ദര്‍ശിക്കുമെന്നും ഇഎസ്ഐ ബോര്‍ഡ് അംഗം വി. രാധാകൃഷ്ണന്‍ പറഞ്ഞു.
വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലാണ് ഏലൂര്‍ ഇ.എസ്.ഐ ആശുപത്രിയിലേക്ക് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചത്. ജോലിക്കിടെ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റിട്ടും ചികിത്സ നിഷേധിച്ചത് മനുഷ്യാവകാശ ലംഘനമാണെന്നും കുറ്റക്കാരായ ഡെപ്യൂട്ടി സൂപ്രണ്ട് ഉൾപ്പടെയുള്ള ആശുപത്രി അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും തൊഴിലാളി നേതാക്കള്‍ ആവശ്യപ്പെട്ടു.
ഇന്നലെ വൈകിട്ടാണ് ആശുപത്രിയിലെ ശൂചീകരണ തൊഴിലാളിയായ ജിജി മധുവിന് ജോലിക്കിടെ കണ്ണിന് പരിക്കേറ്റത്. തുടർന്ന് ചികിത്സക്കെത്തിയപ്പോള്‍ ഡെപ്യൂട്ടി സൂപ്രണ്ട് ജി. കുറുപ്പന്റെ നിര്‍ദേശമുള്ളതിനാല്‍ തനിക്ക് ചികിത്സ നല്‍കാനാകില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ജിജി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ആശുപത്രിയിലെ ശുചീകരണ തൊഴിലാളികള്‍ നേരത്തെ ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് സമരത്തെ തുടര്‍ന്നുള്ള പ്രതികാര നടപടിയാണിതെന്നാണ് ആരോപണം. സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം ആവശ്യപ്പെട്ടതായും പരാതിക്കാരിയെ നേരിട്ട് സന്ദര്‍ശിക്കുമെന്നും ഈ.എസ് ഐ ബോര്‍ഡ് അംഗം വി. രാധാകൃഷ്ണന്‍ അറിച്ചു. അതേ സമയം അന്വേഷണം നടക്കുന്നുണ്ടന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഏലൂര്‍ സി.ഐ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here