നടക്കാൻ ബുദ്ധിമുട്ടി മുടന്തി നടന്ന് വാട്സൺ; വിമാനത്താവളത്തിലെ വീഡിയോ വൈറൽ

ഐപിഎൽ ഫൈനലിലെ ഷെയിൻ വാട്സണിൻ്റെ പോരാട്ടം ഏറെ അഭിനന്ദിക്കപ്പെട്ടിരുന്നു. ഫൈനലിൽ മുറിവേറ്റ കാലുമായാണ് വാട്സൺ ബാറ്റ് ചെയ്തത് എന്ന ടീമംഗം ഹർഭജൻ സിംഗിൻ്റെ വെളിപ്പെടുത്തൽ ആ പോരാട്ടത്തിൻ്റെ മാറ്റു കൂട്ടി. മത്സരത്തിനു പിന്നാലെ ആറു സ്റ്റിച്ചുകള്‍ താരത്തിന്റെ കാലില്‍ ഇട്ടെന്നും ഭാജി പറഞ്ഞിരുന്നു. തുടർന്ന് മുംബൈ ആരാധകരടക്കം ഒട്ടേറെ പേർ സോഷ്യൽ മീഡിയയിൽ വാട്സണിൻ്റെ പോരാട്ട വീര്യം അഭിനന്ദിച്ച് രംഗത്ത് വന്നിരുന്നു.

ഇപ്പോഴിതാ മത്സരങ്ങള്‍ പൂര്‍ത്തിയാക്കി വാട്‌സണ്‍ എയര്‍പോര്‍ട്ടിലേക്ക് മടങ്ങുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. കാല്‍മുട്ടിനു പരുക്കേറ്റതിനാല്‍ നടക്കാന്‍ ബുദ്ധിമുട്ടുന്ന വാട്‌സണെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. പാസ്‌പോര്‍ട്ടും ലഗേജുമായി പോകുന്ന വാട്‌സണ്‍ ഏന്തിവലിഞ്ഞാണ് നടക്കുന്നത്. താരത്തിന്റെ പരുക്ക് എത്ര വലുതായിരുന്നെന്ന് തെളിയിക്കുന്നതാണ് ഈ വീഡിയോ.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More