Advertisement

ജന്മദിനാഘോഷങ്ങൾക്കിടെ കേക്ക് മുഖത്തു തേക്കുന്നതിന് വിലക്ക്; നിയന്ത്രണവുമായി ഗുജറാത്ത് സർക്കാർ

May 17, 2019
Google News 6 minutes Read

ജന്മദിനാഘോഷങ്ങൾക്കിടെ കേക്ക് മുഖത്തു തേച്ച് പിടിപ്പിക്കുന്നത് ഒരു പതിവാണ്. പലപ്പോഴും ഇത്തരം ആഘോഷങ്ങൾ അതിരു വിടാറുമുണ്ട്. അടുത്തിടെ ഇത്തരം ആഘോഷങ്ങൾ മരണങ്ങൾക്ക് പോലും വഴി തെളിച്ചിരുന്നു. എന്നാൽ ഇത്തരം ആഘോഷങ്ങൾ നിരോധിച്ചു കൊണ്ട് ഗുജറാത്ത് സർക്കാർ മുന്നോട്ടു വന്നിരിക്കുകയാണ്.

പൊതു സ്ഥലങ്ങളിലുള്ള ജന്മദിന ആഘോഷങ്ങൾക്കാണ് ഗുജറാത്ത് സർക്കാരിൻ്റെ നിയന്ത്രണം. മുഖത്ത് കേക്ക് തേക്കുന്നതും രാസവസ്തുക്കൾ ഉപയോഗിക്കുന്നതും പശയുള്ള ടേപ്പുകൾ ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്. സിആർപിസി സെക്ഷൻ 144 പ്രകാരമാണ് വിലക്ക്.

വിലക്കിനെ അനുകൂലിച്ചും പ്രതികൂലിച്ചും ട്വിറ്ററിൽ ചർച്ചകൾ നടക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here