Advertisement

കോഴിക്കോട് ചെങ്ങോട്ടുമല ക്വാറി സമരം; വോട്ടെണ്ണലിനു ശേഷം കളക്ടര്‍ സ്ഥലം സന്ദര്‍ശിക്കും

May 18, 2019
Google News 0 minutes Read

കോഴിക്കോട് ചെങ്ങോട്ടുമല ക്വാറി വിഷയത്തില്‍ ജില്ലാ കളക്ടറുടെ സ്ഥലം സന്ദര്‍ശനം വോട്ടെണ്ണലിന് ശേഷം. അതേസമയം വിഷയത്തില്‍ വിദഗ്ദ സമിതയോട് രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കലക്റ്റര്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്. റിപ്പോര്‍ട്ട് പഠിച്ച ശേഷം മാത്രമായിരിക്കും ഘനനാനുമതി നല്‍കണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക.

ചെങ്ങോട്ടുമല സമരവുമായി ബന്ധപ്പെട്ട് നേരത്തെ നടന്ന ചര്‍ച്ചകളില്‍ കളക്റ്റര്‍ നേരിട്ടെത്തി സ്ഥലം സന്ദര്‍ഷിക്കണമെന്ന് സമര സമിതി ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് സ്ഥലം സന്ദര്‍ശിക്കുമെന്ന് കളക്റ്റര്‍ സാംബശിവ റാവു സമരസമിതിക്ക് ഉറപ്പ് നല്കിയത്. ഈ മാസം 23 ന് ശേഷമായിരിക്കുയും കളക്റ്റര്‍ സ്ഥലം സന്ദര്‍ശിക്കുക. വോട്ടെണ്ണല്‍ നടപടിക്രമങ്ങളുമായ തിരക്ക് ഉള്ളതിനാലാണ് സന്ദര്‍ശനം നീട്ടിവെച്ചത്.

കളക്ടറുടെ സന്ദര്‍ശനത്തിന് മുന്‍പ് തന്നെ വിദഗ്ധ സമിതി ചെങ്ങോട്ടുമല സന്ദര്‍ശിക്കും. ക്വാറി ഉടമ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ രണ്ടാഴ്ചാക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ വിദഗ്ധ സമിതയോട് കളക്ടര്‍ ആവശ്യപ്പെട്ടിരുന്നു. എന്‍ഐടി, സിഡബ്‌ള്യുആര്‍ ഡിഎം, സെസ് എന്നിവിടങ്ങളിലെ വിദഗ്ധരും ജില്ലാ ജിയോളജിസ്റ്റും, സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസറും , ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസറും അടങ്ങുന്നതാണ് സമിതി. വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെയും കളക്ടറുടെ സന്ദര്‍ശനത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും ക്വറിക്ക് അനുമതി നല്‍കണോ വേണ്ടയോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here