വരുന്ന ഫോർവേഡ് മെസ്സേജുകളിൽ എത്രമാത്രം സത്യമുണ്ട് ? വ്യാജന്മാരെ ഒറ്റ നോട്ടത്തിൽ തിരിച്ചറിയാം; വ്യാജന്മാരോട് പറയാം കടക്ക് പുറത്ത്

അശ്രദ്ധമായി ചെയ്യുന്ന ഒരൊറ്റ ‘ഫോർവേഡ്’ മതി നമ്മുടെയെല്ലാം ജീവിതം മാറ്റി മറിക്കാൻ. ഒറ്റ ക്ലിക്കിനപ്പുറത്ത് വാർത്തയുടെ ഒരു ലോകം തന്നെ തുറന്നുവരുന്ന ഈ കാലഘട്ടത്തിൽ നാം വിർച്വൽ ലോകത്ത് ചെയ്യുന്ന ഓരോ കാര്യങ്ങളും ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ നമുക്ക് തന്നെ വിനയായി തീരാം. പലപ്പോഴും വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നത് വഴി പലരും അഴിക്കുള്ളിലായിട്ടുണ്ട്. ചിലപ്പോൾ വാട്ട്‌സാപ്പിലൂടെ വന്ന സന്ദേശം വ്യാജമാണെന്നറിയാതെയാകാം ഇത്തരക്കാർ പങ്കുവെച്ചിരിക്കുക. പങ്കുവെക്കുന്നയാൾക്കും, സന്ദേശത്തിൽ ഉൾപ്പെട്ട വ്യക്തിക്കും ഒരുപോലെ ഹാനികരമായി മാറുന്ന ‘ആശ്രദ്ധമായ ഫോർവേഡിംഗ്’ സമൂഹത്തിലുണ്ടാക്കുന്ന സ്വാധീനം ചെറുതല്ല.

ഒരു മെസ്സേജ് ഫോർവേഡ് ചെയ്യുന്നതിന് മുമ്പേ തന്നെ അവയിൽ എത്രമാത്രം സത്യമുണ്ടെന്ന് നാം ചിന്തിക്കണം. മെസ്സേജ് ശ്രദ്ധിച്ചാൽ തന്നെ അത് വ്യാജ സന്ദേശമാണോയെന്ന് തിരിച്ചറിയാമെന്നാണ് വിദഗ്ധർ പറയുന്നത്. ഇതിനായി ചില പൊടിക്കൈകളും അവർ പറഞ്ഞു തരുന്നുണ്ട്.

ഒന്ന മെസ്സേജ് ‘അവിശ്വസനീയം’ എന്ന് തോന്നിയാൽ അത് തന്നെയാണ് കരുതേണ്ടതും..വിശ്വസിക്കരുത്..നിങ്ങൾ മറ്റ് മുൻനിര മാധ്യമങ്ങളിൽ തിരഞ്ഞ് വാർത്ത സത്യമെന്ന് ഉറപ്പ് വരുത്തുന്നത് വരെ…

രണ്ട്, അക്ഷരത്തെറ്റുകൾ നൽകുന്ന സൂചനകൾ ശ്രദ്ധിക്കുക. ഭൂരിഭാഗം വ്യാജ സന്ദേശങ്ങളിലും അക്ഷരത്തെറ്റുകളുണ്ടാകും എന്നാണ് വിദഗ്ധർ പറയുന്നത്. മാത്രമല്ല, സന്ദേശത്തിനൊപ്പം പങ്കുവെക്കപ്പെട്ട ദൃശ്യങ്ങളും ചിത്രങ്ങളും കൂടി ശ്രദ്ധിക്കണം. ചിലപ്പോൾ വാർത്ത ശരിയും ഒപ്പം പങ്കുവെക്കപ്പെട്ട ദൃശ്യമോ ചിത്രമോ ആയിരിക്കാം വ്യാജം. ചിലപ്പോൾ നേരെ തിരിച്ചും.

Read Also : ഒരു വ്യാജവാർത്തയുടെ പേരിൽ സ്വയം അസ്തിത്വം തെളിയിക്കേണ്ട അവസ്ഥ നമുക്ക് വന്നാൽ ?

മുൻനിര മാധ്യമങ്ങളിൽ നിന്നും പങ്കുവെക്കപ്പെട്ട ലിങ്ക് എന്ന് തോന്നിക്കുന്ന തരത്തിലും വ്യാജ മെസ്സേജുകൾ നിങ്ങളിലേക്കെത്താം. എന്നാൽ ഫോർവേഡ് ചെയ്യുന്നതിന് മുമ്പ് ആ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആ വെബ്‌സൈറ്റിൽ അത്തരത്തിലൊരു വാർത്തയുണ്ടോ എന്നും, അത് ശരിയായ വെബ്‌സൈറ്റാണോ എന്നും ശ്രദ്ധിക്കണം.

ഇന്ത്യയിൽ വ്യാജ വാട്ട്‌സാപ്പ് സന്ദേശങ്ങൾ പെരുകുന്നതിനെ തുടർന്ന് വാട്ട്‌സാപ്പ് തന്നെ വ്യാജ സന്ദേശങ്ങൾ തിരിച്ചറിയാൻ പത്ത് വഴികൾ പുറത്തുവിട്ടിരുന്നു. വാട്ട്‌സാപ്പ് സന്ദേശങ്ങളുടെ കാര്യത്തിൽ മാത്രമല്ല മറ്റ് സോഷ്യൽ മീഡിയ ആപ്പുകളിൽ വരുന്ന സന്ദേശങ്ങളുടെ സത്യാവസ്ഥ കണ്ടെത്താനും ഈ വഴികൾ ഉപയോഗിക്കാം.

വ്യാജവാർത്തകളെ എങ്ങനെ ചെറുക്കാം ? വ്യാജ വാർത്തകൾ സമൂഹത്തിലുണ്ടാക്കുന്ന മോശം മാറ്റങ്ങൾ, തുടങ്ങി വ്യാജന്മാരാൽ നിറഞ്ഞ ഈ ലോകത്തെ പിടിച്ചുലയ്ക്കുന്ന പൊള്ളത്തരങ്ങൾക്കെതിരെ ട്വന്റിഫോർ ഡോട്ട് കോം നടത്തുന്ന ഒരു പോരാട്ടം….സ്റ്റാൻഡ് അപ്പ് ഫോർ ദി ട്രൂത്ത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top