കുവൈറ്റിൽ എണ്ണ ഇതര ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ 30 ശതമാനം വർധനവ്

എണ്ണ ഇതര ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ മുൻ വർഷത്തെ അപേക്ഷിച്ച് 30 ശതമാനം വർധനവ് രേഖപ്പെടുത്തിയതായി കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.അറബ് രാജ്യങ്ങളിലേക്കും യുറോപ്യൻ രാജ്യങ്ങളിലേക്കുമാണ് പ്രധാനമായും കയറ്റുമതി നടക്കുന്നത്.

കാർഷിക ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ ആണ് പ്രധാനമായും വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 40 മില്ല്യൺ യുഎസ് ഡോളറിന്റെ കയറ്റുമതിയാണ് നടന്നത്. ഇതിൽ 6.2 മില്ല്യൺ  യു എസ് ഡോളറിന്റെ കയറ്റുമതി നടന്നിരിക്കുന്നത് അറേബ്യൻ രാജ്യങ്ങളിലേക്കാണ്.

Top